കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോബ് വൂമര്‍ - ജീവചരിത്രം

  • By Staff
Google Oneindia Malayalam News

Bob Woolmerബോബ് വൂമര്‍ - ശരിയായ പേര് റോബര്‍ട്ട് ആന്‍ഡ്രൂ വൂമര്‍

1948 മെയ് 14 ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ജനനം.

യുണൈറ്റഡ് പ്രോവിന്‍സ് (ഇന്നത്തെ ഉത്തര്‍ പ്രദേശ്) രഞ്ജി ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന ക്ലാരന്‍സ് വൂമറാണ് പിതാവ്.

കെന്റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിച്ച് ഫസ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി.

1975ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആള്‍ റൗണ്ടറായി സ്ഥാനം നേടി.

അക്കാലത്ത് ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ആസ്ട്രേലിയയുടെ ടീമിനെതിരെ പ്രദര്‍ശന മത്സരത്തില്‍ ഹാറ്റ്ട്രിക്ക് നേടി ആരാധകരുടെ ശ്രദ്ധ നേടി.

മൂന്നാം ടെസ്റില്‍ ആസ്ട്രേലിയയ്ക്കെതിരെ 149 റണ്‍സ് നേടി. ഒരു ഇംഗ്ലീഷ് കളിക്കാരന്‍ ആസ്ട്രേലിയയ്ക്കെതിരെ നേടിയ സെഞ്ച്വറികളില്‍ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയാണ് ഇത്.

1976 ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്.

ആകെ കളിച്ചത് 19 ടെസ്റുകളും ആറ് ഏകദിന മത്സരങ്ങളും.

ടെസ്റില്‍ ആകെ 1059 റണ്‍സ്. 3 സെഞ്ച്വറി 2 അര്‍ദ്ധ സെഞ്ച്വറി.

ഏകദിനങ്ങളില്‍ ആകെ 33 റണ്‍സ്.

ടെസ്റില്‍ ആകെ 4 വിക്കറ്റും ഏകദിനത്തില്‍ ആകെ 9 വിക്കറ്റും.

1982ല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് ഗ്രഹാം ഗൂച്ച് നയിച്ച റിബല്‍ പര്യടന സംഘത്തില്‍ അംഗം. (വര്‍ണ വിവേചനത്തെ അനുകൂലിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിരുന്നു. ഈ വിലക്കില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കയിലെ സര്‍ക്കാര്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ റിബല്‍ ടൂര്‍ എന്ന് അറിയപ്പെടുന്നത്. ഈ മത്സരങ്ങളില്‍ കളിച്ചതിനാല്‍ അന്നത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിനെ മൂന്നു വര്‍ഷത്തേയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കി.)

1994ല്‍ ദക്ഷിണാഫ്രിക്കയുടെ കോച്ചായി ചുമതലയേറ്റു.

ലാപ് ടോപ്പ് മുതലായ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്രിക്കറ്റ് പരിശീലനത്തിന് നൂതനമുഖം നല്‍കി.

വൂമറിനു കീഴില്‍ കളിച്ച 15 ടെസ്റില്‍ 10ലും ദക്ഷിണാഫ്രിക്ക ജയിച്ചു. ഏകദിന മത്സരങ്ങളുടെ വിജയശതമാനം 73.

നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ 1999ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോച്ച് സ്ഥാനം രാജിവച്ചു.

2005 ല്‍ പാകിസ്താന്‍ ക്രിക്കറ്റ് കോച്ചായി നിയമനം.

2007 മാര്‍ച്ച് 17ന് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X