കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറംഗങ്ങള്‍, ഒരു കുടുംബം, ഒരു വീട്

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: അണുകുടുംബസങ്കല്‍പ്പങ്ങളില്‍ ജീവിയ്ക്കുകയും അതുതന്നെയാണ് സൗകര്യമെന്ന് കരുതുകയും ചെയ്യുന്നവര്‍ക്ക് ഒരു കുടുംബത്തിലെ 100 അംഗങ്ങള്‍ ഒരുമിച്ചൊരു കൂരയ്ക്കുകീഴില്‍ ജീവിയ്ക്കുന്നുവെന്നും ഒരൊറ്റ അടുപ്പില്‍ മാത്രമേ അവിടെ തീപുകയാറുള്ളൂവെന്നുമുള്ളഅറിവ് തമാശയായി തോന്നിയേയ്ക്കാം.

എന്നാല്‍ രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ശബാദ് ഗ്രാമത്തിലുള്ള ജാനകീദേവി യാദവിനെയും കുടുംബത്തെയും പരിചയപ്പെടുമ്പോള്‍ ഇത് വിശ്വസിയ്ക്കാതെ വയ്യെന്നാവും.

കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്റെ ഭാര്യയായ ജാനകീ ദേവിയുടെ സംരക്ഷണയില്‍ നൂറംഗങ്ങളാണ് ഇവിടെ ഒരുമിച്ചുജീവിയ്ക്കുന്നത്. കുടുംബത്തിലെ ഒന്‍പത് സ്ത്രീകള്‍ ദിവസവും നൂറുപുരുഷന്മാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഭക്ഷണം തയ്യാറാക്കുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ജാനകീ ദേവിയെ ഒരേ പോലെ ബഹുമാനിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്നു.

കൂട്ടുകുടുംബ വ്യവസ്ഥയ്ക്ക് അതിന്റേതായ ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍ എല്ലാവരും കാണുന്നത് അതിന്റെ ദോഷവശങ്ങളെ മാത്രമാണ്. അതുകൊണ്ടുതന്നെ ഇത്തരം ജീവിത രീതി ആരും സ്വീകരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല- ജാനകീ ദേവി പറയുന്നു.

ഇവിടെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജോലികളെല്ലാം സമാനമായി വിഭജിച്ചു നല്‍കുന്നു. ദൈനംദിന ജോലികള്‍ സംബന്ധിച്ച് ആര്‍ക്കും ഒരു പരാതിയും ഉണ്ടാകാറില്ല- അവര്‍ പറഞ്ഞു.

കുടുംബത്തിലുള്ള ജോലിചെയ്യുന്നവരെല്ലാം തങ്ങളുടെ സമ്പാദ്യം ജാനകീ ദേവിയുടെ കയ്യിലേല്‍പ്പിയ്ക്കുന്നു. കുട്ടികളുടെ ഫീസ്, മാസത്തേയ്ക്കുള്ള പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി പ്രത്യേകാവസരങ്ങള്‍ക്കായുള്ള തുക വരെ ഇതില്‍ നിന്ന് ഇവരാണ് മാറ്റിവെയ്ക്കുന്നത്.

ഇതുമാത്രമല്ല വിശേഷം. ഈ കുടുംബത്തിന് സ്വന്തമായി ക്രിക്കറ്റ് ടീമും, ഫൂട്ബോള്‍ടീമും വോളിബോള്‍ ടീമും വരെയുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരനായ ധര്‍മ്മേന്ദ്ര യാദവാണ് ഇവിടത്തെ പഞ്ചായത്ത് കമ്മറ്റിയുടെ ഉപനേതാവ്.

ഈ കുടുംബത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ധര്‍മ്മേന്ദ്രയുടെ ഭാര്യ റൂബിയും സമ്മതിയ്ക്കുന്നു. ഇത്തരം ഒരു വ്യവസ്ഥയില്‍ നമ്മളൊരിക്കലും ഒറ്റപ്പെട്ടുപോകില്ല. നമ്മുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അതിന് വേണ്ട ശ്രദ്ധനല്‍കാനും ഒരുപാട് അംഗങ്ങളുണ്ടിവിടെ. എല്ലാവരെയും സമാനമായാണ് കാണുന്നത്.അതുകൊണ്ടുതന്നെ സ്വന്തം മാതാപിതാക്കളുടെ അടുത്ത് പോയി താമസിയ്ക്കണമെന്ന് എനിയ്ക്ക് തോന്നിയേട്ടേയില്ല- റൂബി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X