കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെന്‍ ഇന്‍ ബ്ലും.. . .

  • By Staff
Google Oneindia Malayalam News

ലോകകപ്പിലെ ടോസ് ദുരന്തം ഇന്ത്യയെ പോര്‍ട്ട് ഓഫ് സ്പെയിനിലിരും വിടാതെ പിന്തുടര്‍ന്നു. നാണയഭാഗ്യം നേടിയ നായകന്‍ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു. ജയസൂര്യ പതറിയിട്ടും മഹേല ജയവര്‍ദ്ധനയും കുമാര സംഗക്കാരയും മികച്ച സ്കോര്‍ നേടാനാവാതെ പുറത്തായിട്ടും അവര്‍ 50 ഓവറില്‍ 6വിക്കറ്റിന് 254 റണ്‍സ് നേടി.

ഒന്നു പൊരുതി നോക്കാനുളള കെല്‍പ് പോലും കാണിക്കാതെ ഇന്ത്യ 43.3 ഓവറില്‍ 185 റണ്‍സിന് ആയുധം വച്ച് കീഴടങ്ങി. വന്‍തോക്കുകളായ സച്ചിനും ധോണിയും പൂജ്യത്തിനും ഗാംഗൂലി ഏഴു റണ്ണിനും യുവരാജ് സിംഗ് ആറു റണ്ണിനും പുറത്തായി.

മൂന്നു വിക്കറ്റ് വീഴ്ത്തുകയും അത്യുജ്വല ക്യാച്ചിലൂടെ ഗാംഗൂലിയെ പുറത്താക്കുകയും ചെയ്ത മുത്തയ്യ മുരളീധരനാണ് മാന്‍ ഓഫ് ദി മാച്ച്.

ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് വന്‍മാര്‍ജിനില്‍ വിജയിച്ചാലാണ് ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷയുളളത്. മനസിന് അല്‍പമെങ്കിലും സമനില ബാക്കിയുളളവര്‍ അങ്ങനെ പ്രതീക്ഷക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്ന് വേറെ കാര്യം.

അജ്ഞാതന്‍ ബോബ് വൂമറെ കഴുത്ത് ഞെരിച്ചു കൊന്ന വാര്‍ത്തയാണ് ഈ ലോകകപ്പിലെ ഏറ്റവും ദുരന്തം. ഇന്ത്യയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന രണ്ട് അയല്‍രാജ്യങ്ങള്‍ ഇരുവശത്തു നിന്നും ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളെ ഞെക്കിക്കൊന്നത് കാവ്യനീതിയെന്നേ പറയേണ്ടൂ.

പരീക്ഷണങ്ങള്‍ ഇനി 2011ലെ ലോകകപ്പ് കേന്ദ്രീകരിച്ചു നടത്താം. പരസ്യഭീമന്മാര്‍ സഹകരിച്ചാല്‍ ഈ ടീമിനെത്തന്നെ അടുത്ത ലോകകപ്പിലും അയയ്ക്കാം. നാണവും മാനവും ഇല്ലാത്തവര്‍ അതുവരെ ടീമില്‍ തുടരും. വേറെ പണിയൊന്നുമില്ലാത്തവര്‍ ടിവിയുടെ മുന്നിലും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X