കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്സലുകള്‍ കേരളത്തില്‍ പിടിമുറുക്കുന്നു: കേന്ദ്രം

  • By Staff
Google Oneindia Malayalam News

നക്സലുകള്‍ കേരളത്തില്‍ പിടിമുറുക്കുന്നു: കേന്ദ്രം
തിങ്കള്‍ , ഏപ്രില്‍ 2, 2007

ദില്ലി: രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനം ശക്തമല്ലാത്ത ചില മേഖലകളില്‍ പിടിമുറുക്കാന്‍ നക്സലൈറ്റുകള്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളം, കര്‍ണാടകം, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ സ്വാധീനമുറപ്പിക്കാനാണ് നക്സലുകള്‍ പ്രധാനമായും ശ്രമം നടക്കുന്നത്. ഇതിനുപുറമേ, നിലവില്‍ നക്സല്‍സാന്നിധ്യം ശക്തമായ ചില സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കാനുളള നീക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി അവരെ തങ്ങള്‍ക്കനുകൂലമാക്കാനും ആക്രമണസജ്ജരാക്കാനും നക്സലുകള്‍ വ്യാപകമായ പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2005ല്‍ സ്ഥാപിച്ച റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന ഈ ലക്ഷ്യവുമായാണ് പ്രവര്‍ത്തിച്ചത്.

ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് നക്സലുകള്‍ പിടിമുറുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ നക്സല്‍ ആക്രമണം നടന്നത് ഈ വര്‍ഷമാണ്. ഛത്തീസ്ഗഢില്‍ കഴിഞ്ഞ മാര്‍ച്ച് 15ന് മാവോവാദികള്‍ ബസ്തര്‍ പോലീസ് സ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ 55 പോലീസുകാരാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം നക്സലുകള്‍ നടത്തിയ ആക്രമണങ്ങളില്‍ 157 പോലീസുകാരാണ് മരിച്ചത്. സുരക്ഷാഭടന്മാര്‍ക്കുനേരെ 210, പോലീസ് സേനയ്ക്കുനേരെ 335 എന്നിങ്ങനെ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X