കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പതാം വാര്‍ഷികവും രണ്ടു വഴിക്ക്...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം ഇരു കമ്മ്യൂണിസ്റുകളും ആചരിക്കുന്നത് വെവ്വേറെ.

വാര്‍ഷികാഘോഷങ്ങള്‍ സംയുക്തമായി നടത്താനുളള സിപിഐയുടെ അഭ്യര്‍ത്ഥന സിപിഎം കാര്യമായി എടുത്തില്ല. മാര്‍ച്ച് 31 മുതല്‍ ആഘോഷപരിപാടികള്‍ തുടങ്ങാന്‍ തങ്ങള്‍ മുമ്പേ തീരുമാനിച്ചെന്നും അതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നിലപാട്.

സെമിനാറുകളും പൊതുയോഗങ്ങളും ഇരുപാര്‍ട്ടികളും നാടാകെ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നവരെ ആദരിക്കുന്ന ചടങ്ങും വെവ്വേറെയാണ് നടത്തുക.

ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ പ്രകാശ് കാരാട്ട് പങ്കെടുക്കും.

വ്യാഴാഴ്ച തൃശൂരില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തോടു കൂടിയാണ് സിപിഐയുടെ ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 5 മുതല്‍ 12 വരെ ആഘോഷം നീണ്ടു നില്‍ക്കും.

ഇക്കാര്യത്തെച്ചൊല്ലി തങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതില്ലെന്ന് സിപിഐ നേതൃത്വം പറയുന്നു. വളരെ മുമ്പേ തന്നെ സിപിഎം പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ഇതേക്കുറിച്ചാലോചിക്കാന്‍ അല്‍പം വൈകിപ്പോയെന്നും അവര്‍ തുടരുന്നു.

ഇരു കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്കും പുറമെ ഇടതുമുന്നണിയും അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നുണ്ട്. ആദ്യ കമ്മ്യൂണിസ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമോചന സമരം നയിച്ചവരില്‍ പ്രധാനികളായിരുന്ന ആര്‍എസ്പി ഈ ആഘോഷത്തില്‍ പങ്കെടുക്കുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ ഏപ്രില്‍ അഞ്ചിന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ പഴയ അസംബ്ലി ഹാളില്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സര്‍ക്കാരിന്റെ ആഘോഷ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ആഹ്വാനം ചെയ്തിട്ടുണ്ട്. ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മ യുഡിഎഫിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നുണ്ട്.

ഭൂപരിഷ്കരണത്തിന് അടിത്തറയിട്ടതും കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചതും വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചതുമൊക്കെ ആദ്യ കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. കേരളം കണ്ട ഏറ്റവും പുരോഗമനപരമായ സര്‍ക്കാരായിരുന്നു അമ്പത്തേഴിലേത്.

വിദ്യാഭ്യാസ ബില്ലിന്റെ അവതരണത്തെ തുടര്‍ന്ന് ജാതീയ സംഘടനകള്‍ സംഘടിപ്പിച്ച സമരം പിന്നീട് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും സംസ്ഥാനത്താകെ അക്രമം അഴിച്ചു വിടുകയും ചെയ്തു.

വിമോചന സമരത്തെ തുടര്‍ന്ന് അങ്കമാലി, വെട്ടുകാട്, പുല്ലുവിള, ചെറിയ തുറ എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഭരണഘടനയുടെ 356-ാം വകുപ്പു പ്രകാരം 1959 ജൂലൈ 31ന് ഇ എം എസിന്റെ നേതൃത്വത്തിലുളള മന്ത്രിസഭയെ കേന്ദ്രം പിരിച്ചു വിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X