കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവ്: റിപ്പോര്‍ട്ട് രണ്ടു നാള്‍ക്കകം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഏഴുപേരുടെ മരണത്തിനിടയാക്കിയ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തീപിടിത്തത്തില്‍ അസ്വഭാവികതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. ബോംബ് സ്ക്വാഡും അന്വേഷണ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച രാവിലെ അപകടം നടന്ന മൊയ്തീന്‍പള്ളിക്കടുത്ത് പരിശോധന നടത്തി.

രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന മുഖ്യമായി ലക്ഷ്യംവയ്ക്കുന്നത് സംഭവത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്നാണ്. പടക്കങ്ങളുടേതല്ലാത്ത സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.

നഷ്ടം തിട്ടപ്പെടുത്തുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലും അപകടം നടക്കുകയാണെങ്കില്‍ അതേക്കുറിച്ച് മജിസ്ട്രേറ്റ് തലത്തില്‍ ഒരു അന്വേഷണം അനിവാര്യമാണ്. അതുകൊണ്ടാണ് എഡിഎമ്മിനെക്കൊണ്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ ജയതിലക് പറഞ്ഞു.

തീപിടിത്തത്തിന് മുമ്പായി നടന്ന രണ്ട് സ്ഫോടന ശബ്ദങ്ങള്‍, അട്ടിമറിസാധ്യത എന്നിവയെക്കുറിച്ചാണ് ക്രൈംഡിറ്റാച്ച് മെന്റ് അന്വേഷിക്കുന്നത്.

എക്സ്പ്ലോസീവ് ആക്ടിലെ ഒമ്പതാം വകുപ്പനുസരിച്ചാണ് എഡിഎമ്മിന് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പടക്കക്കടകള്‍ക്കുള്ള ലൈസന്‍സുകള്‍ പുതുക്കി നല്‍കണമോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നതിന് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവിന്റെ അന്വേഷണം ആവശ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X