Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴുത്തില്‍ നിന്നും ഐഎഎസിലേയ്ക്ക്...

തൊഴുത്തില്‍ നിന്നും ഐഎഎസിലേയ്ക്ക്...
തിങ്കള്‍ , ഏപ്രില്‍ 9, 2007

തൃശൂര്‍ : ചാണകം വാരിയും കിളച്ചും പണം സമ്പാദിക്കുക. അങ്ങനെ പുസ്തകങ്ങള്‍ വാങ്ങുക. അത് പഠിച്ച് ഐഎഎസ് പരീക്ഷ പാസാവുക. സെലക്ഷന്‍ കിട്ടാന്‍ അവസാന അഭിമുഖത്തിന്റെ കടമ്പയും കാത്തിരിക്കുക.

വികാര തീവ്രമായ ഒരു മമ്മൂട്ടി സിനിമയുടെ വണ്‍ലൈന്‍ അല്ല ഇത്. തൃശൂരിലെ പി സിയാദ് എന്ന ഇരുപത്തി രണ്ടുകാരന്റെ ജീവിതമാണ്. തുനിഞ്ഞിറങ്ങിയാല്‍ ഒന്നും അപ്രാപ്യമല്ല എന്ന് കണ്‍മുന്നില്‍ തെളിയിച്ചു കൊടുത്ത ഒരു ചെറുപ്പക്കാരന്റെ വിജയകഥ.

പത്താം ക്ലാസില്‍ 72 ശതമാനം മാര്‍ക്കോടെയാണ് സിയാദ് വിജയിച്ചത്. എന്നാല്‍ തുടര്‍ന്നു പഠിക്കാന്‍ വീട്ടിലെ സാമ്പത്തിക ശേഷി അനുവദിച്ചില്ല.

വിധിയെ പഴിച്ച് പക്ഷേ സിയാദ് പിന്മാറിയില്ല. തൂമ്പയെടുത്ത് കിളയ്ക്കാനിറങ്ങി. ചാണകം വാരാനും പശുവിനെ കുളിപ്പിക്കാനും പോയി. പഠിക്കാനുളള പുസ്തകം വാങ്ങാന്‍ ഏതു പണിയും ചെയ്യാന്‍ തയ്യാറായ സിയാദ് നല്ല നിലയില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പാസായി.

എംഎ സോഷ്യോളജിയ്ക്കു പഠിക്കുമ്പോഴാണ് സിയാദ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. പരീക്ഷ പാസായി അവസാന ഘട്ട അഭിമുഖത്തിന് തയ്യാറെടുക്കുകയാണ് ഈ മിടുക്കന്‍.

കിളച്ചും ചാണകം വാരിയും പഠിക്കാന്‍ പണമുണ്ടാക്കിയ സിയാദിനെ കണ്ടവരെല്ലാം കളിയാക്കി. ചാണകം വാരി ഐഎഎസ് എന്ന് തന്നെ പരിഹസിച്ചവരുണ്ടെന്ന് വേദനയോടെ സിയാദ് പറയുന്നു.

കളിയാക്കിയവര്‍ കളി കാര്യമായപ്പോള്‍ അഭിനന്ദിക്കാനുമെത്തി. ഇപ്പോള്‍ സിയാദിനെ മാതൃകയാക്കാന്‍ കുട്ടികളെ ഉപദേശിക്കുകയാണ് അവന്റെ നാട്ടുകാര്‍.

ഇന്റര്‍വ്യൂ കടന്ന് ജോലി ലഭിക്കാന്‍ സിയാദിനു വേണ്ടി ഒരു നാടുമുഴുവന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.

നല്ല ജോലി ലഭിച്ച് തന്റെ പാവപ്പെട്ട കുടുംബത്തെ പോറ്റാനാവാമെന്ന പ്രതീക്ഷയാണ് സിയാദിന്. ഇന്റര്‍വ്യൂ തീയതി അടുത്തു വരുമ്പോഴും ചെയ്യുന്ന ജോലികള്‍ക്ക് ഒരു വ്യത്യാസവുമില്ല. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+