കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ മേഖലയെ ടൂറിസം കേന്ദ്രമാക്കും: സഞ്ജയ് കൗള്‍

  • By Staff
Google Oneindia Malayalam News

മുംബൈ: ആഗോള ടൂറിസം മേപ്പില്‍ വടക്കന്‍ കേരളത്തെയും ഉള്‍പ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയ മലബാര്‍ മേഖലയെ സംസ്ഥാനത്തെ അടുത്ത ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ശ്രമങ്ങള്‍ തുടങ്ങി.

ഇതിനായി സംസ്ഥാന ടൂറിസം വകുപ്പ് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വികസനത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ സജ്ഞയ് കൗള്‍ പറഞ്ഞു.

മലബാര്‍ മേഖല സംസ്ഥാനത്തിന്റെ മറ്റു മേഖലകളെ അപേക്ഷിച്ച് സാംസ്കാരികവും ചരിത്രപരവുമായി വ്യത്യസ്തതകളുള്ളതാണ്. ഇവിടത്തെ പ്രകൃതിയും വ്യത്യസ്തമാണ്. ക്ഷേത്രങ്ങളും കടല്‍ത്തീരങ്ങളും, മലയോര മേഖലകളും ഇവിടത്തെ വിനോദ സഞ്ചാര സാധ്യതകളെ പരിപോഷിപ്പിയ്ക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ടൂറിസം മേഖലയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ മുംബൈയില്‍ സംഘടിപ്പിച്ച റോഡ്ഷോയില്‍ സംസാരിയ്ക്കുകായിരുന്നു അദ്ദേഹം. കേരള ടൂറിസം വകുപ്പ് സംഘടിപ്പിയ്ക്കുന്ന റോഡ്ഷോ ദില്ലി, അഹമ്മദാബാദ്, എന്നീ നഗരങ്ങളിലും നടത്തും.

2006ല്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ 23.68 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 4.28 ലക്ഷം വിദേശ സഞ്ചാരികളാണ് ഇക്കാലയളവില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. ഇന്ത്യയ്ക്കകത്തുതന്നെയുള്ള 62 ലക്ഷം സഞ്ചാരികളും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2005 മായി താരതമ്യപ്പെടുത്തുമ്പോള്‍ 5.47 ശതമാനം വര്‍ദ്ധനവാണ് 2006ല്‍ ഉണ്ടായിരിക്കുന്നത്.

ഇതേസമയംതന്നെ ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനം 9000 കോടിയോട് അടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള പത്തുലക്ഷത്തോളം ആളുകള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുമുണ്ട്- അദ്ദേഹം വിശദീകരിച്ചു.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കേരളത്തെ സംബന്ധിച്ച് അത്രനല്ല സീസണല്ലാത്ത കാലമാണ്. എങ്കിലും ഈ കാലത്ത് രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളെ ആകര്‍ഷിയ്ക്കുകയെന്നതാണ് ലക്ഷ്യം. ജൂണില്‍ ടൂറിസം വകുപ്പ് സിംഗപ്പൂരില്‍ ഇത്തരത്തിലൊരു റോഡ്ഷോ സംഘടിപ്പിയ്ക്കുന്നുണ്ട്. അതേപൊലെ തന്നെ സിഡ്നി, മെല്‍ബണ്‍, ആസ്ട്രലിയ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്- അദ്ദേഹം പറഞ്ഞു.

സഞ്ചാരികളുടെ യാത്രകള്‍ സജ്ജീകരിയ്ക്കുന്നതിലും കൂടുതല്‍ ആകര്‍ഷകമായ പാക്കേജുകള്‍ സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് ഒരു പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ നലവിലുള്ള പോര്‍ട്ടിലിനൊപ്പം തന്നെ ഇതും ലഭ്യമാകും. ഇവിടെയെത്തുന്ന ടൂറിസ്റുകളുടെ സൗകര്യത്തിനായി ഉടന്‍ തന്നെ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ അനുമതി ലഭിച്ചാല്‍ മെഡിക്കല്‍ ടൂറിസം ആരംഭിയ്ക്കുന്നതിനുള്ള പരിപാടികളും ആരംഭിയ്ക്കും- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X