ജയരാജന്‍ വധശ്രമക്കേസ് ഏപ്രില്‍ 12ലേയ്ക്ക് മാറ്റി
തലശ്ശേരി: സിപിഎം നേതാവ് പി. ജയരാജന്‍ വധ ശ്രമക്കേസ് വിധി പറയുന്നതിനായി ഏപ്രില്‍ 12ലേയ്ക്ക് മാറ്റി.
കോടതിയുടെ വിലയിരുത്തല്‍ ലഭിയ്ക്കാത്തതിനാല്‍ റിവിഷന്‍ ഹര്‍ജിയും സ്റേപെറ്റിഷനും ഹൈക്കോടതി 11 ന് പരിഗണിയ്ക്കുന്നുണ്ടെന്നും അതിനാല്‍ കേസ് അതിന് ശേഷമുള്ള ദിവസത്തേയ്ക്ക് മാറ്റണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
കേസിന്റെ വിധി പറയുന്നത് മാറ്റിവെയ്ക്കുന്നതിനിടെ അതിവേഗ കോടതി ജഡ്ജി ബി. രമാകാന്ത് വികാരാധീനനായി. ആരു സ്വാധീനിയ്ക്കാന്‍ ശ്രമിച്ചാലും ഭീഷണിപ്പെടുത്തിയാലും തന്റെ മനസ്സാക്ഷിയ്ക്കു ബോധ്യമായ കാര്യത്തില്‍ നിന്നും പിന്തിരിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ വിലയിരുത്തല്‍ നല്‍കിയിട്ടില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍ ടി. സുനില്‍ കുമാറിന്റെ ആരോപണം തെറ്റാണെന്ന് ജഡ്ജി പറഞ്ഞു. ഇങ്ങനെ പറയുന്നത് ശരിയല്ല. വിലയിരുത്തല്‍ പ്രത്യേക ദൂതന്‍ വഴി അയച്ചിരുന്നു. എന്നാല്‍ ഞാന്‍ ഇവിടെ ഇരിക്കാറില്ലെന്നാണ് അവിടെ ധരിപ്പിച്ചിട്ടുള്ളത്- അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്നും സ്റേയോ മറ്റ് ഉത്തരവുകളോ ഇല്ലാത്തതിനാല്‍ വിധി പറയുന്നതിന് നിയമതടസ്സമൊന്നുമില്ലെന്നും എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചു കേസ് വിധി പറയുന്നത് മാറ്റുകയാണെന്നും ജഡ്ജി അറിയിച്ചു.












Click it and Unblock the Notifications