പ്രണയവിവാഹത്തിനു സാക്ഷ്യംവഹിച്ചത് പോലീസ്
കൂത്താട്ടുകുളം: ഒളിച്ചോടിയ പ്രണയജോടികളുടെ മംഗല്യത്തിനു സാക്ഷ്യം വഹിച്ചത് പോലീസ് സ്റേഷനും പോലീസുകാരും. പോലീസുകാര്‍ നല്‍കിയ പൂമാല പരസ്പരം ചാര്‍ത്തി പോലീസുകാരെ സാക്ഷികളാക്കി സ്റേഷന്‍ മുറ്റത്തു നിന്നു വിവാഹം കഴിക്കാനുളള ഭാഗ്യം ലഭിച്ചത് അനൂപിനും മയൂഷയ്ക്കുമാണ്.
ഞീഴൂര്‍ മേപ്പാടത്ത് ബേബിയുടെ മകന്‍ അനൂപും(26), ഇലഞ്ഞി വേളുമലയില്‍ മാത്യുവിന്റെ മകള്‍ മയൂഷ(21)യുമാണ് കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ മുറ്റത്തു വച്ച് വിവാഹിതരായത്. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു സ്റേഷന്‍ അങ്കണത്തില്‍ പോലീസ് മേല്‍നോട്ടം നടത്തിയ വിവാഹം.
ഹൈദരാബാദില്‍ സ്റാഫ് നഴ്സായ മയൂഷ ഏതാനും ദിവസം മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ എടിഎം കൗണ്ടറില്‍നിന്നും പണം എടുക്കാനെന്ന വ്യാജേന കൂത്താട്ടുകുളം ടൗണിലേയ്ക്കു പോയ മയൂഷ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല.
തുടര്‍ന്ന് മകളെ കാണാനില്ലെന്ന പറഞ്ഞ് പിതാവ് കൂത്താട്ടുകുളം പോലീസ് സ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ മയൂഷ അനൂപുമായി പ്രണയത്തിലാണെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചു.
ഇക്കാര്യം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വെളളിയാഴ്ച ഇരുവരേയും ചേര്‍ത്തലയില്‍ അനൂപിന്റെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ ഇരുവരുടേയും ബന്ധുക്കള്‍ വിവാഹം നടത്തുന്നതില്‍ താല്‍പര്യക്കുറവില്ലെന്ന് പോലീസിനെ അറിയിച്ചു.
തുടര്‍ന്നാണ് പോലീസ് വിവാഹത്തിനു മുന്‍കൈയെടുത്തത്. ഇരുവരോടും ഞായറാഴ്ച രാവിലെ കൂത്താട്ടുകുളം സ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കൃത്യസമയത്തുതന്നെ ഇവര്‍ എത്തിചേര്‍ന്നു.
ഈ സമയം ഇരുകൂട്ടരുടേയും മാതാപിതാക്കള്‍ ഉള്‍പ്പെടെയുളള ബന്ധുക്കളും സ്റേഷനിലെത്തി. രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹത്തിന് 30 ദിവസത്തെ മുന്‍കൂര്‍ അനുമതി വേണമെന്നതാണ് സ്റേഷന്‍ മുറ്റത്ത് വിവാഹം നടത്താന്‍ പ്രേരിപ്പിച്ചത്.
എസ്ഐ എന്‍. മോഹനന്‍ ഇടപെട്ട് രണ്ടു പൂമാലകള്‍ സ്റേഷനില്‍ എത്തിച്ചു. പോലീസുകാരെയും മാതാപിതാക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ഇരുവരും പരസ്പരം മാലചാര്‍ത്തിയതോടെ കാര്യങ്ങള്‍ക്ക് ശുഭപര്യവസാനമായി.












Click it and Unblock the Notifications