Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസ്റര്‍ അഭയയെ ബലാത്സംഗം ചെയ്ത് കൊന്നു

തിരുവനന്തപുരം : സിസ്റര്‍ അഭയയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പുതിയ വെളിപ്പെടുത്തല്‍.

അഭയയുടെ ഗുഹ്യഭാഗ പരിശോധനയില്‍ ശുക്ലത്തിന്റെ സാന്നിദ്ധ്യം വെളിപ്പെട്ടെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് തിരുത്തി ഇത് മറച്ചു വയ്ക്കുകയായിരുന്നുവെന്ന് ന്യൂഇന്ത്യന്‍ എക്സ്പ്രസ് വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.

രാസപരീക്ഷണ ശാലയിലെ യഥാര്‍ത്ഥ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങളുടെ കൈവശമുണ്ടെന്നും വെബ് സൈറ്റ് അവകാശപ്പെടുന്നു.

ഗുഹ്യഭാഗ പരിശോധനാ റിപ്പോര്‍ട്ടില്‍ നാലിടങ്ങളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് ആരോപണം. വെളുത്ത മഷി ഉപയോഗിച്ച് ചില ഭാഗങ്ങള്‍ മായിച്ചു കളഞ്ഞ ശേഷം മറ്റൊരു മഷി കൊണ്ട് എഴുതിയാണ് പരിശോധനാ ഫലം നെഗറ്റീവ് ആക്കിയിരിക്കുന്നത്.

ശുക്ല പരിശോധനയുടെ ഇംഗ്ലീഷിലുളള റിപ്പോര്‍ട്ടില്‍ ഡിറ്റക്ടഡ് (detected)എന്ന് എഴുതിയിരിക്കുന്നതിന് തൊട്ടു മുമ്പില്‍ നോട്ട് (not) എന്ന് കൂട്ടിച്ചേര്‍ത്ത് ഫലം വിപരീതമാക്കിയെന്ന് വെബ് സൈറ്റ് ആരോപിക്കുന്നു

1992 ഏപ്രില്‍10നാണ് പരിശോധന നടത്തിയിരിക്കുന്നത്. 1992 മാര്‍ച്ച് 27നാണ് 21 വയസുണ്ടായിരുന്ന സിസ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും വന്‍ കോലാഹലമുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+