തുണിയില്ലാപ്പടം മുമ്പേ. . വിവാദം പുറകെ. .
ചണ്ഡീഗഡ് : പേരിനല്‍പം തുണിയും ചുറ്റി, സമൃദ്ധമായ നതയില്‍ മതസൂക്തങ്ങള്‍ എഴുതിവച്ച് ഫോട്ടോയ്ക്ക് പോസു ചെയ്താല്‍ എന്താണ് സംഭവിക്കുന്നത്?
സ്വാഭാവികമായും മതവികാരം ഇളകും.വിവാദം കൊഴുക്കും. ചില്ലിപ്പെസ ചെലവില്ലാതെ ലോകം മുഴുവന്‍ പരസ്യവുമെത്തും.
മാക്സിം എന്ന പ്ലേബോയ് മാസികയ്ക്കു വേണ്ടി ബിക്കിനിയണിഞ്ഞ് ഫോട്ടോയ്ക്ക് പോസു ചെയ്താല്‍ വിവാദം വരില്ലെന്ന് മന്ദിരാ ബേദിയ്ക്കറിയാം.
കൊഴുത്ത നതയില്‍ സിഖ് മത സൂക്തങ്ങളുടെ ടാറ്റൂ പതിപ്പിച്ചാണ് ഫോട്ടോയെടുക്കുന്നതെങ്കില്‍ വിവാദം പുറകേ വരും. അമ്പ് മര്‍മ്മത്തു തന്നെ കൊണ്ടെന്ന് പഞ്ചാബിലെ രൂക്ഷമാവുന്ന പ്രതിഷേധം സാക്ഷ്യപ്പെടുത്തുന്നു.
സിഖ് ഭാഷയായ ഗുരുമുഖിയില്‍ ഏകം കാര്‍ (ദൈവം ഒന്നാണ്) എന്നെഴുതിയ ടാറ്റൂ ന ശരീരത്തില്‍ ഒട്ടിച്ചു വച്ചാണ് മന്ദിര മാസികയ്ക്കു പോസു ചെയ്തത്.
മാസിക മാര്‍ക്കറ്റിലെത്തേണ്ട താമസം, പ്രതിഷേധം അരങ്ങു തകര്‍ക്കുകയാണ് പഞ്ചാബില്‍. ലുധിയാനയിലും മറ്റും മന്ദിരയുടെ കോലം കത്തിക്കലും പ്രതിഷേധ പ്രകടനങ്ങളുമായി സംഭവം കൊഴുത്തു കഴിഞ്ഞു.
ഫാഷന്‍ മോഡലിംഗിന് സിഖ് മത സൂക്തങ്ങള്‍ ദുരുപയോഗം ചെയ്ത മന്ദിരാ ബേദിയ്ക്കെതിരെ ശിരോമണി ഗുരുദ്വാരാ പ്രബന്ധക് അമൃത്സറില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു.
സിഖ് വംശജയായ മന്ദിരാ ബേദി ഇതിനു മുമ്പ് വിവാദമുണ്ടാക്കിയത് വളര്‍ത്തു പട്ടികള്‍ക്ക് സിഖ് പേരുകള്‍ നല്‍കിയാണ്. മതപുരോഹിതന്മാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അവര്‍ മാപ്പു പറഞ്ഞു.
സോണി മാക്സ് ടെലിവിഷന്‍ ക്രിക്കറ്റ് അവലോകനത്തിന് അര്‍ദ്ധ ന വേഷത്തില്‍ അവതരിപ്പിച്ചതോടെയാണ് മന്ദിരാ ബേദി ഇന്ത്യയാകെ പ്രശസ്തയായത്.
ക്രിക്കറ്റ് ആസ്വാദനത്തിന്റെ പൂര്‍ണത, വെട്ടിയിറക്കിയ അവരുടെ ബ്ലൗസില്‍ നിന്നും തെറിച്ചു വീഴുന്ന എക്സ്ട്രാ ഇന്നിംഗ്സ് കൂടി കാണുമ്പോഴാണെന്നായിരുന്നു സോണി ടിവിയുടെ നിലപാട്.
ഏതായാലും വിവാദം രൂക്ഷമാവുന്നതോടെ മാക്സിം മാസികയും നാലുപേരറിയും. ചരക്ക് വിറ്റഴിക്കാന്‍ എളുപ്പവഴി സ്ത്രീ നതയുടെ പേരില്‍ വിവാദമുണ്ടാക്കലാണെന്ന് നന്നായി അറിയുന്നവരുടെ അടുത്ത കളി കാത്തിരിക്കുകയാണ് ജനം.












Click it and Unblock the Notifications