Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൗസ് സര്‍ജ്ജന്‍മാരുടെ സമരം പിന്‍വലിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജ്ജന്‍മാര്‍ നടത്തിവന്നിരുന്ന സമരം താല്കാലികമായി പിന്‍വലിച്ചു.

ഹൗസ് സര്‍ജ്ജന്‍മാരുമായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിയ്ക്കാന്‍ തീരുമാനമായത്. ഒരു രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ മര്‍ദ്ദിച്ചസംഭവത്തില്‍പ്രതിഷേധിച്ച് രണ്ട് ദിവസം മുമ്പാണ് ഇവര്‍ സമരം ആരംഭിച്ചത്.

ഹൗസ് സര്‍ജ്ജന്‍മാര്‍ക്ക് ആവശ്യത്തിന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ അനുവദിയ്ക്കണമെന്നും ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്ന സമരം. വ്യാഴാഴ്ച ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മെഡിക്കല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു.

ചികിത്സതേടിയെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കരുതെന്ന് കരുതിയാണ് സമരം പിന്‍വലിയ്ക്കുന്നതെന്നും ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വീണ്ടും സമരംതുടങ്ങുമെന്നും ഹൗസ് സര്‍ജ്ജന്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+