കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യക്കടത്തിനു ശ്രമിച്ച എംപി അറസ്റിലായി

  • By Staff
Google Oneindia Malayalam News

ദില്ലി: ഭാര്യയുടേയും മകന്റേയും പാസ്പോര്‍ട്ട് ഉപയോഗിച്ച് മറ്റൊരു സ്ത്രീയേയും അവരുടെ മകനെയും വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ബിജെപി എംപി അറസ്റിലായി. ബിജെപി എംപി ബാബുഭായ് കടാരയാണ് കാനഡയിലേക്കുളള യാത്രയ്ക്കായി ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടിയിലായത്.

ഭാര്യ ശാരദാ ബെന്‍, മകന്‍ രാജേഷ് എന്നിവരാണെന്ന വ്യാജേന പഞ്ചാബിലെ കപൂര്‍ത്തലയില്‍ നിന്നുളള പരംജിത് കൗര്‍, അവരുടെ മകന്‍ അമര്‍ജിത് എന്നിവരെ കാനഡയിലെ ടൊറന്റോയിലേക്കു കടത്താന്‍ ശ്രമിച്ചതിനാണ് കടാര അറസ്റിലായത്.

ഇതേത്തുടര്‍ന്നു കടാരയെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഗുജറാത്തിലെ പട്ടിവര്‍ഗ സീറ്റായ ദഹോദില്‍ നിന്നു രണ്ടാം വട്ടമാണു കടാര ലോക്സഭയിലെത്തുന്നത്.

വ്യാജരേഖ ചമച്ചതിനും വിശ്വാസ വഞ്ചനയ്ക്കുമാണ് പോലീസ് കടാരക്കെതിരെ കേസെടുത്തിരിക്കുന്നത്. പരംജിത് കൗറില്‍ നിന്നു 30 ലക്ഷം രൂപ വാങ്ങിയിട്ടാണ് കടാര ഈ സാഹസത്തിനൊരുങ്ങിയത്.

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നു ബുധനാഴ്ച രാവിലെ 7.30നുളള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനാണ് ഇവര്‍ എത്തിയത്. ഭാര്യയുടെയും മകന്റെയും പാസ്പോര്‍ട്ടിലാണ് ഇവരെ കടത്താന്‍ ശ്രമിച്ചത്.

എമിഗ്രേഷന്‍ ിയന്റസും കഴിഞ്ഞു ബോര്‍ഡിങ്ങിനു തൊട്ടുമുന്‍പാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടിലെ ഫോട്ടോയും യാത്ര ചെയ്യുന്നവരുടെ രൂപവും തമ്മിലുളള വ്യത്യാസം കണ്ടുപിടിച്ചത്. അവര്‍ ഉടന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

മൂന്നുപേരെയും ചോദ്യംചെയ്യാനായി സുരക്ഷാ ചുമതലയുളള സിഐഎസ്എഫ് പിടികൂടി. തുടര്‍ന്ന് വഞ്ചന, കൃത്രമരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്കു മൂന്നുപേരുടെ പേരിലും കേസ് ചാര്‍ജ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X