Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: ഭൂമി വിലയില്‍ വന്‍ കുതിപ്പ്

കൊച്ചി: നിര്‍ദിഷ്ട സ്മാര്‍ട്ട്സിറ്റി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കൊച്ചിയിലെ പലയിടങ്ങളിലും ഭൂമി വില കുതിച്ചുയരുന്നു. സെന്റിന് ശരാശരി ഒരു ലക്ഷം രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

പെരിങ്ങാല, പളളിക്കര, വീഗാ ലാന്‍ഡ് പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂമി വിലയില്‍ വന്‍ കുതിപ്പുണ്ടായത്.

സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് ഇടക്കാലത്തുണ്ടായ അനിശ്ചിതാവസ്ഥക്കിടെ ഫിബ്രവരിക്കു ശേഷം അല്‍പ്പം തളര്‍ന്ന ഭൂമിവിലയില്‍ വര്‍ധനയുണ്ടായത് കഴിഞ്ഞ ദിവസങ്ങളിലാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് നിലനിന്ന അനിശ്ചിതാവസ്ഥ കാരണം 2005ല്‍ ഈ പ്രദേശങ്ങളിലെ ഭൂവിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. സെന്റിന് 35,000-40,000 രൂപ വരെയുണ്ടായിരുന്നയിടത്ത് 25,000-30,000 രൂപയുടെ ഇടിവാണ് ഒരു വര്‍ഷത്തനിടെ ഉണ്ടായത്.

പദ്ധതി സംബന്ധിച്ച് നിലനിന്ന രാഷട്രീയ വിവാദവും 236 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുളള അറിയിപ്പുമാണ് അന്ന ഭൂമിയുടെ വില തകര്‍ച്ചയ്ക്ക് കാരണമായത്. എന്നാലും 2005ല്‍ പദ്ധതി പ്രദേശങ്ങളിലെ ഭൂമി ഇടപാടുകളില്‍ ഗണ്യമായ വര്‍ധനവുമുണ്ടായിരുന്നുവെന്നാണ് പുത്തന്‍ കുരിശ് സബ് രജിസ്റര്‍ ഓഫീസിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇപ്പോഴത്തെ അപ്രതീക്ഷിത വിലകുതിപ്പിന്റെ ഫലമായി ഭൂമി ഇടപാടുകള്‍ കാര്യമായി പുരോഗമിക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+