Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യക്കടത്ത്: നാലു എംപിമാര്‍ക്ക് പൊലീസ് നോട്ടീസ്

ദില്ലി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാല് എംപിമാര്‍ക്ക് ദില്ലി പോലീസ് നോട്ടീസ് അയച്ചു. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് മിത്രാസെന്‍ യാദവ്, അശോക് റാവത്ത്, മൊഹമ്മദ് താഹിര്‍ ഖാന്‍, രാംസ്വരൂര്‍ കൊലി എന്നിവര്‍ക്കാണ് പോലീസ് നോട്ടീസ് അയച്ചത്.

മനുഷ്യക്കടത്ത് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അറസ്റിലായ ഇടനിലക്കാരന്‍ സുന്ദര്‍ലാല്‍ യാദവ് വെളിപ്പെടുത്തിയിരുന്നു. ഗുജറാത്തില്‍ നിന്നുളള ബിജെപി എംപി ബാബുഭായ് കടാരയുടെ അറസ്റിനിടയാക്കിയ മനുഷ്യക്കടത്തു കേസില്‍ ഫൈസാബാദില്‍ നിന്നുളള ബിഎസ്പി എംപി മിത്രാസെന്‍ യാദവിനും പങ്കുണ്ടെന്ന് വെളിപ്പെട്ടിരുന്നു.

കേസില്‍ ആരോപണവിധേയനായ അഞ്ചാമത്തെ എംപിയാണ് യാദവ്. കടാര മുഖ്യപ്രതിയായ കേസില്‍ അറസ്റിലായ ദില്ലി ബാരാക്കംബ റോഡിലെ പെട്ടിക്കടയുടമ സുന്ദര്‍ലാല്‍ യാദവാണു പോലീസിന് ഈ വിവരം നല്‍കിയത്.

മനുഷ്യക്കടത്തു ബിസിനസിനു വേണ്ടി മൂന്ന് എംപിമാരെ താന്‍ രണ്ടു ദില്ലി ട്രാവല്‍ ഏജന്റുമാര്‍ക്കു പരിചയപ്പെടുത്തിയതായി സുന്ദര്‍ലാല്‍ ശനിയാഴ്ച അഡീഷനല്‍ ചീഫ് മെട്രോപ്പോലിറ്റന്‍ മജിസ്ട്രേട്ട് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. തെലുങ്കാന രാഷ്ട്ര സമിതി അധ്യക്ഷനായ മുന്‍ കേന്ദ്രമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, രാംസ്വരൂപ് കോലി(ബിജെപി), മുഹമ്മദ് താഹിര്‍ ഖാന്‍(ബിഎസ്പി) എന്നിവരാണിവര്‍.

ഫൈസാബാദ് സ്വദേശിയായ സുന്ദര്‍ലാല്‍ 30 വര്‍ഷമായി ദില്ലിയിലാണു താമസം. ഇയാളെ തനിക്കറിയാമെങ്കിലും കേസില്‍ നിന്നു രക്ഷപ്പെടാന്‍ തന്റെ പേരു ഉപയോഗിച്ചതാണെന്നാണ് മിത്രാസെന്‍ യാദവ് മാധ്യമങ്ങളെ അറിയിച്ചത്.

തന്റെ കുടുംബത്തില്‍ തനിക്കല്ലാതെ ആര്‍ക്കും പാസ്പോര്‍ട്ടില്ലെന്നും മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കടാരയുടെ ദില്ലിയിലെയും ഗുജറാത്തിലെ ജലോദ്, ചിത്രോദിയ എന്നിവിടങ്ങളിലെയും വീടുകളില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ 12 പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. മനുഷ്യക്കടത്തിനുപയോഗിച്ചതാണ് ഇവയെന്നും പലതും വ്യാജമാണെന്നുമാണു നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+