ഭാര്യയ്ക്ക് എയ്‍ഡ്സ് പകര്‍ന്ന ഡോക്ടര്‍ അറസ്റ്റില്‍
ഡോക്ടറുടെ ഭാര്യയായ സുമന്‍ (യഥാര്‍ത്ഥ പേരല്ല) നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഡോക്ടറെയും അമ്മയെയും അറസ്റ്റ് ചെയ്തത്.
ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ ചതുര്‍വേദിയും കുടുംബവുമാണ് ഡോക്ടറുടെ രോഗവിവരം മറിച്ചുവച്ചു വിവാഹം നടത്തിയത്. 2000ലാണ് ഇവരുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും കുടുംബാഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാനാന്‍ തുടങ്ങിയതായി ഇവര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹസമയം ചതുര്‍വേദിയും കുടുംബവും കര്‍ണാടകയിലെ ബീജാപൂരിലാണ് താമസിച്ചിരുന്നത്.
ഹര്‍ഷവര്‍ദ്ധനും പിതാവ് പ്രകാശും അവിടെ ഡോക്ടര്‍മാരായി ജോലിചെയ്യുകായിരുന്നു. ഇവരുടെ വിവാഹശേഷമാണ് കുടുംബം ലകനൗവിലെയ്ക്ക് താമസം മാറിയത്.
വിവാഹകഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അടിക്കടി അസുഖം ബാധിച്ചു തുടങ്ങിയതായി സുമന്‍ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി അവരുടെ പിതാവ് സുമനെ നാഗ്പൂരിലെയ്ക്ക് കൊണ്ടു വന്നു. അവിടെ വച്ചു നടത്തിയ വൈദ്യപരിശോധനയിലാണ് സുമന്‍ എച്ച്ഐവി ബാധിതയാണെന്ന് വെളിപ്പെട്ടത്.
അപ്പോഴാണ് ഭര്‍ത്താവും എയ്ഡസ് രോഗിയാണെന്നും വിവാഹത്തിനു മുന്പേ എച്ച്ഐവി ബാധിതനായിരുന്നുവെന്നും അറിയുന്നത്. ഇത് മറച്ചു വച്ച് വിവാഹം നടത്തിയതിനും തനിക്കീ മാരകരോഗം പകര്‍ന്നതിനുമാണ് സുമന്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
തുടര‍്ന്ന നാഗ്പൂരില്‍ കഴിഞ്ഞ് ആഴ്ച സുമനെ സന്ദര്‍ശിക്കാനെത്തിയ സമയത്താണ് പോലീസ് ഹര്‍ഷവര്‍ദ്ധനെയും അമ്മ ആഷയെയും അറസ്റ്റ് ചെയ്യ്തുു. ഹര്‍ഷവര്‍ദ്ധനന്റെ പിതാവ് ഡോ പ്രകാശും സഹോദരി ജയയും ഒളിവിലാണ്.
ഇപ്പോള്‍ നാഗ്പൂരിലെ ഒരാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് സുമന്‍.












Click it and Unblock the Notifications