പക്ഷിപ്പനി ചെറുക്കുന്ന ജീനുകള്‍ക്കായി ഗവേഷണം
ലുധിയാന : പക്ഷിപ്പനിയെ ചെറുക്കുന്ന ജീനുകളെ കണ്ടെത്തി കോഴികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യയിലെ ശാസ്ത്രലോകം ഗവേഷണമാരംഭിച്ചു. കോഴികളില്‍ ജനിതക പ്രതിരോധം ഉറപ്പാക്കി പക്ഷിപ്പനി പകരുന്നത് തടയുകയാണ് ഗവേഷകരുടെ ലക്ഷ്യം.
ആറേഴ് വര്‍ഷത്തിനകം ജനികത പ്രതിരോധ ശേഷി സ്വായത്തമാക്കിയ കോഴികളെ സൃഷ്ടിക്കാനാവുമെന്ന് കരുതുന്നു. ജീനുകളെ കണ്ടെത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു വര്‍ഷം കാലയളവ് പ്രതീക്ഷിക്കുന്നതായി പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര പക്ഷിഗവേഷണ കേന്ദ്രത്തിലെ സഞ്ജീവ് കുമാര്‍ പറയുന്നു.
ജൈവസാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണം പുരോഗമിക്കുന്നത്. പക്ഷികള്‍ വഴി പകരുന്ന എല്ലാ രോഗങ്ങള്‍ക്കും ഈ ഗവേഷണം പരിഹാരമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
പ്രതിരോധ ശേഷി നിയന്ത്രിക്കുന്ന ചില ഐആര്‍ (ഇമ്മ്യൂണ്‍ റെസ്പോണ്‍സ് ജീന്‍) ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കീമോകീന്‍, സൈറ്റോകീന്‍ തന്മാത്രകള്‍ അടങ്ങിയ ജീനുകള്‍ കോഴികള്‍ വഴി പകരുന്ന രോഗങ്ങളെ ഫലപ്രദമായി ചെറുക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
കൂടുതല്‍ പ്രതിരോധ ശേഷിയുളള ജീനുകള്‍ക്കു വേണ്ടിയുളള അന്വേഷണം പുരോഗമിക്കുകയാണ്. അതിന് ഏറെ സമയം വേണ്ടിവരുമെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു.
പക്ഷിപ്പനി അഥവാ എച്ച്5എന്‍1 എന്ന രോഗമാണ് പക്ഷികള്‍ വഴി പകരുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം. കഴിഞ്ഞ വര്‍ഷം മാത്രം 1200 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയിലെ ഇറച്ചിക്കോഴി മേഖലയില്‍ ഇന്ത്യയില്‍ ഉണ്ടായത്.
ഈ രോഗം കണ്ടുപിടിക്കപ്പെട്ട ശേഷം 10 ബില്യണ്‍ യുഎസ് ഡോളര്‍ (41,000 കോടി രൂപ) നഷ്ടം ഏഷ്യയില്‍ ഉണ്ടായി.












Click it and Unblock the Notifications