എസ്എടി: ആരോഗ്യമന്ത്രിയ്ക്കെതിരെ നരഹത്യാകേസ്
തിരുവനന്തപുരം: അണുബാധയെത്തുടര്‍ന്ന് ശ്രീ അവിട്ടം തിരുനാള്‍ (എസ്‌എടി )ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കേസ് റജിസ്റ്റര്‍ ചെയ്‌ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. ഗോപാലകൃഷ്ണനാണ് അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളജ് പൊലീസിനു നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്. കോട്ടയ്ക്കകം സ്വദേശി വി. വിക്രമന്‍നായര്‍ നല്‍കിയ ഹര്‍ജിയിലാണു കേസെടുക്കാന്‍ കോടതി നിര്‍ദേശം.
മന്ത്രിയെ കൂടാതെ എസ്‌എടി ആശുപത്രിയിലെ ഡോ. ശ്യാമള, ഡോ. ഷീല ഷേണായ്, നഴ്സിങ് സൂപ്രണ്ടുമാരായ ജെമിനി, ഗിരിജ, ലേബര്‍ റൂം നഴ്സ് നിഷ, ശുചീകരണത്തിന്റെ ചുമതലയുള്ള ഷാജില എന്നിവര്‍ക്കെതിരെയാണു ഹര്‍ജി.കോടതിയുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മെഡിക്കല്‍ കോളജ് പൊലീസ് വ്യക്തമാക്കി.ശംഖുമുഖം എസ്ഐയ്ക്കാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications