കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ 17 പേര്‍ക്ക് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം ഏഴാമത്‌ ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത്‌ ആരംഭിച്ചു, മീരാ നായര്‍ സംവിധാനം ചെയ്‌ത ദി നെയിം സേക്ക്‌ ആയിരുന്നു ഉദ്‌ഘാടനചിത്രം..

കലാഭവന്‍ തീയേറ്ററില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ 35 സിനിമകളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

ഇറാന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള ചിത്രങ്ങളാണ്‌ മേളയുടെ ആകര്‍ഷണം. ഇറാനിലെ പ്രമുഖ സംവിധായകരായ മൊഹമ്മദ്‌ അഹ്മദി, പോറന്‍ ദരക്ഷന്‍ഡേ, ദാരിഷ്‌ മെര്‍ജൂയി എന്നിവരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

റിട്രോസ്‌പെക്ടിവ്‌ വിഭാഗത്തില്‍ ബെര്‍ഗ്മാന്‍ - സ്വെന്‍ നൈക്വിസ്‌റ്റ്‌ സംവിധായക ഛായാഗ്രാഹക ജോഡിയുടെ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

വൈല്‍ഡ്‌ സ്‌ട്രാബെറീസ്‌, സെവന്‍ത്‌ സീല്‍, ദി റൈറ്റ്‌, സോ ക്ലോസ്‌ ടു ലൈഫ്‌, ദി സൈലന്‍സ്‌ എന്നീ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

കണ്‍ട്രി ഫോക്കസ്‌ വിഭാഗത്തില്‍ ചെക്‌ രാജ്യത്തെ നവസിനിമാധാരയിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

പഴയ സോവിയറ്റ്‌ യൂണിയന്‍ സ്വാധീനത്താല്‍ രാഷ്ട്രീയ പ്രചരണ ചിത്രങ്ങളായിരുന്നു പണ്ട്‌ ചെക്കോസ്ലോവാക്യയില്‍ ഉണ്ടായിരുന്നത്‌. മറ്റുളള ചിത്രങ്ങള്‍ക്ക്‌ പ്രദര്‍ശനാനുമതി ഉണ്ടായിരുന്നില്ല.

ഇതില്‍ പ്രതിഷേധിച്ച്‌ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഹോളിവുഡില്‍ അഭയം തേടി. അക്കൂട്ടത്തില്‍ പ്രമുഖനായ സംവിധായകനാണ്‌ മിലോസ്‌ ഫോര്‍മാന്‍. അദ്ദേഹത്തിന്റെ വണ്‍ ഹു ഫ്‌ല്യൂ ഓവര്‍ ദി കുക്കൂസ്‌ നെറ്റ്‌ എന്ന ചിത്രം ലോക പ്രസിദ്ധമാണ്‌. (ഈ ചിത്രമാണ്‌ താളവട്ടം എന്ന പേരില്‍ പ്രിയദര്‍ശന്‍ മലയാളത്തില്‍ എത്തിച്ചത്‌).

അക്കാലത്ത്‌ ചെക്കോസ്ലോവാക്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കാള്‍ സീമാന്റെ ജെസ്റ്റേര്‍സ്‌ ടെയില്‍, ജെറോമില്‍ ജയേഴ്‌സിന്റെ ദി ക്രൈ ആന്റ്‌ വലേറി എന്നിവ ഈ വിഭാഗത്തിലെ പ്രമുഖ ചിത്രങ്ങളാണ്‌. ഗൗരവബുദ്ധ്യാ സിനിമയെ സമീപിക്കുന്നവര്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവമാകും ഇവ.

ഫില്‍ക്ക അംഗങ്ങളായ ശ്രീവിദ്യ, പി ഭാസ്‌കരന്‍, പത്മിനി എന്നിവരുടെ ചിത്രങ്ങള്‍ സ്‌മരണികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ദൈവത്തിന്റെ വികൃതികള്‍, രാരിച്ചന്‍ എന്ന പൗരന്‍, നോക്കത്താ ദൂരത്ത്‌ കണ്ണും നട്ട്‌ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

മലയാള സിനിമ ഇന്ന്‌ എന്ന വിഭാഗത്തില്‍ മധു കൈതപ്രത്തിന്റെ ഏകാന്തം എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. തിലകനും മുരളിയുമാണ്‌ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌.

പ്രിയനന്ദന്റെ പുലിജന്മം, അവിര റെബേക്കയുടെ തകരച്ചെണ്ട എന്നിവയും ഈ വിഭാഗത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. മെയ്‌ 10ന്‌ ചലച്ചിത്രോത്സവം സമാപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X