കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: ബിസിജി ഗ്രൂപ്പിന്റെ 22 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി

  • By Staff
Google Oneindia Malayalam News

മൂന്നാര്‍: പളളിവാസല്‍ പഞ്ചായത്തിലെ പോതമേട്ടില്‍ ബിസിജി ഗ്രൂപ്പിന്റെ റിസോര്‍ട്ടില്‍ നിര്‍മാണത്തിലിരുന്നതടക്കം 22 കോട്ടേജുകളും തടയണയും ദൗത്യസംഘം ഇടിച്ചു നിരത്തി. ചൊവാഴ്‌ച രാവിലെ ആറുമണിയ്‌ക്കു തന്നെ ഇവിടെ പൊളിച്ചനീക്കല്‍ തുടങ്ങി.

കൂടുതലായെത്തിയ തൊഴിലാളികളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയായിരുന്നു ഇടിച്ചുനിരത്തല്‍. രണ്ട്‌ ജെസിബികളും രണ്ട്‌ ഹിറ്റാച്ചികളും ഉപയോഗിച്ചാണ്‌ കെട്ടിടങ്ങള്‍ പൊളിച്ചത്‌. വന്‍പോലീസ്‌ സംഘവും സ്ഥലത്തുണ്ടായിരുന്നു.സ്‌പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, ഐജി ഋഷിരാജ്‌ സിങ്‌, കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഇടിച്ചുനിരത്തല്‍.

ഏലമലക്കാടിന്റെ പരിധിയില്‍പെടുന്ന 27 ഏക്കറില്‍ ചട്ടം ലംഘിച്ചു നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിനാല്‍ ദേവികുളം തഹസീല്‍ദാര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. മൂന്നാറില്‍ നിന്നു എട്ടുകിലോമീറ്റര്‍ അകലെ പളളിവാസല്‍ പഞ്ചായത്തിലാണ്‌ ഈ സ്ഥലം.

ഏലമലക്കാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പാട്ടക്കരാര്‍വ്യവസ്ഥ ലംഘിച്ചതിനാലാണ്‌ ഇവ പൊളിച്ചുനീക്കിയത്‌. കെട്ടിടങ്ങളില്‍ 11 എണ്ണത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകാറായിരുന്നു.

24 മണിക്കൂറിനുളളില്‍ കെട്ടിടങ്ങളും തടയണയും പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട്‌ ദൗത്യസംഘം തിങ്കളാഴ്‌ച നോട്ടീസ്‌ നല്‍കിയിരുന്നു. ഇത്‌ പാലിക്കാതിരുന്നതിനാലാണ്‌ ഇവ തകര്‍ത്തത്‌. നിര്‍മ്മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ റവന്യൂ വകുപ്പ്‌ മൂന്നുതവണ ബിസിജി ഗ്രൂപ്പിന്‌ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തിരുന്നുവെങ്കിലും അവരത്‌ വകവച്ചില്ല.

ഇവര്‍ക്കെതിരെ മറ്റു നിരവധി കേസുകളും ഉണ്ട്‌. അരുവിയില്‍ തടയണകെട്ടി കുടിവെളളം തടയുന്നുവെന്നു കാണിച്ച്‌ ടാറ്റാ ടീ എസ്‌റ്റേറ്റില്‍ കഴിയുന്ന 400 കുടുംബങ്ങള്‍ കൊടുത്ത കേസാണ്‌ ഒരെണ്ണം. മരങ്ങള്‍ വെട്ടിനശിപ്പിച്ചതിന്റെ പേരില്‍ വനംവകുപ്പും, അനധികൃത റോഡ്‌ നിര്‍മ്മാണത്തിന്റെ പേരില്‍ റവന്യുവകുപ്പും കേസുകൊടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X