Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീതയ്ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരാവയവ പരിശോധനയുടെ വര്‍ക്ക് ബുക്ക് തിരുത്തിയതായി തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി കണ്ടെത്തി.

ഇതിനെത്തുടര്‍ന്ന് ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീതയ്ക്കെതിരെ കോടതി കേസെടുത്തു. ലാബ്‌ ജീവനക്കാരി ചിത്രയുടെ പേരിലും കേസെടുത്തിട്ടുണ്ട്‌.

വര്‍ക്ക്‌ രജിസ്റ്ററില്‍ മനപൂര്‍വമായ തിരുത്തല്‍ വരുത്തിയെന്ന്‌ ആരോപിച്ച് 465,467 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

റിപ്പോര്‍ട്ട് തിരുത്താന്‍ പ്രത്യേക മഷിയാണ്‌ ഉപയോഗിച്ചതെന്ന് ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബില്‍ നിന്ന്‌ ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഭയയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയെന്ന വരി തിരുത്തി ഇല്ല എന്ന്‌ എഴുതിച്ചേര്‍ത്തു. തിരുത്തിയെഴുതിയത്‌ ഗീതയും ചിത്രയും ചേര്‍ന്നാണെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടതിനാലാണ്‌ ഇവരുടെ പേരില്‍ കേസെടുത്തിട്ടുള്ളത്‌.

ചെറിയ തിരുത്തലല്ല ഇവര്‍ വരുത്തിയതെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. ഇവരോട്‌ 28ന്‌ നേരിട്ട്‌ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

സിസ്റ്റര്‍ അഭയയുടെ രാസപരിശോധന രജിസ്റ്ററിന്റെ ഫോറന്‍സിക്‌ പരിശോധന ഫലം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും കോടതി തിങ്കഴാഴ്ച വെളിപ്പെടുത്തിയിരുന്നു.

ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബിലാണ്‌ വര്‍ക്ക് ബുക്ക് പരിശോധന നടത്തിയത്. ആന്തരീകാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട്‌ രേഖപ്പെടുത്തിയ രജിസ്റ്ററില്‍ നടന്ന തിരുത്തലുകളാണ്‌ ഫോറന്‍സിക്‌ വിഭാഗം പരിശോധിച്ചത്‌.

കോടതി നേരിട്ട്‌ വര്‍ക്ക്ബുക്ക്‌ പരിശോധനക്ക്‌ അയക്കുകയായിരുന്നു.ആന്തരീകാവയവങ്ങളുടെ രാസപരിശോധനാറിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ നടന്നിട്ടുണ്ടന്ന്‌ വാര്‍ത്ത പുറത്തുവന്നിരുന്നു.

ജോമോന്‍ പുത്തന്‍പുര നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി വര്‍ക്ക്‌ രജിസ്റ്റര്‍ പിടിച്ചെടുത്തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+