സ്വാശ്രയ എന്‍ജീനീയറിംഗ്: 50% സീറ്റ് സര്‍ക്കാറിന്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി അനധികൃതമായി കയ്യേറിയ 350 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചതായി റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു. പിടിച്ചെടുത്ത ഭൂമിക്ക് 160.45 കോടി രൂപ വിലമതിക്കും.
സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റിലും ഭൂപരിശോധനാ സെല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കയ്യേറ്റങ്ങള്‍ സംബന്ധിച്ച പരിശോധന നടത്താനാണ് സെല്‍ രൂപീകരിക്കുന്നത്. 3662 പേര്‍ക്ക് അനധികൃത കയ്യേറ്റത്തിന് ഇതുവരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കും.
അനധികൃത കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്ന എല്ലാ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കും.അനധികൃത കയ്യേറ്റക്കാരോട് സര്‍ക്കാര്‍ വിട്ടുവീഴ്ചാ മനോഭാവം പുലര്‍ത്തുകയില്ലെന്ന് മന്ത്രി പറഞ്ഞു.
ചെറുകിട കയ്യേറ്റക്കാരെയും ആദിവാസികളെയും ഒഴിപ്പിക്കില്ല. ഒഴിപ്പിക്കലിനെതിരെ വ്യാപാരികള്‍ സ്വീകരിക്കുന്ന ധിക്കാരപരമായ സമീപനങ്ങളെ സര്‍ക്കാര്‍ അതേ നാണയത്തില്‍ നേരിടും.












Click it and Unblock the Notifications