കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമാര്‍ക്കറ്റില്‍ ഐടിക്കാര്‍ക്ക്‌ പ്രിയമേറുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: വിവാഹ മാര്‍ക്കറ്റില്‍ ഐടി പ്രൊഫഷണലുകള്‍ക്ക്‌ ഡിമാന്റ്‌ വര്‍ധിയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മോശമല്ലാത്ത ശംബളം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയാണ്‌ ഐടി പ്രൊഫഷണലുകള്‍ക്ക്‌ അനുഗ്രഹമാകുന്നത്‌.

20 വര്‍ഷം മുന്പ് വിവാഹമെന്ന്‌ പറയുന്പോള്‍ ബാങ്കിംഗ്‌ മേഖലയില്‍ നിന്നുള്ളവര്‍ക്കായിരുന്നു മുന്‍ഗണന. സമാധാന പരമായി തൊഴില്‍ അന്തരീക്ഷവും സാന്പത്തിക ഭദ്രതയുമായിരുന്നു അന്ന്‌ ബാങ്കിംഗ്‌ മേഖലയക്ക്‌ മുന്‍ഗണന ലഭിക്കാന്‍ കാരണം.

എന്നാല്‍ ഇന്ന്‌ ബാങ്കിംഗ്‌ മേഖലയെപ്പോലും പിന്തള്ളി വളരുന്ന ഐടി മേഖലതന്നെയാണ്‌ വിവാഹ കമ്പോളത്തിലും പരിഗണനയില്‍ ഒന്നാമത്‌. ഏക്കാലവും ഇടിയാത്ത മാര്‍ക്കറ്റുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്കുപോലും ഇപ്പോള്‍ ഐടിക്കാരുടെ പിന്നിലാണ്‌ സ്ഥാനം.

വിവാഹ പ്രായമെത്തുന്പോള്‍ പുരുഷന്മാര്‍ സൗന്ദര്യവും വിദ്യാഭ്യാസവും കുടുംബം നോക്കാന്‍ നൈപുണ്യവുമുള്ള വധുവിനെ തിരയുന്പോള്‍ പെണ്‍കുട്ടികളെ സംബന്ധിച്ച്‌ സാന്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയുന്ന വരനാണ്‌ പ്രഥമ പരിഗണന. ഇവിടെയാണ്‌ ഐടി രംഗത്തിന്‌ വോട്ട്‌ ലഭിയ്‌ക്കുന്നത്‌.

ജോലിലഭിച്ച്‌ 24,25 വയസ്സിനുള്ളില്‍ വന്‍ നഗരങ്ങളില്‍ വീടും വാഹനവും സ്വന്തമാക്കാന്‍ കഴിയുന്ന തരത്തില്‍ ഇടയ്‌ക്കിടെ ലഭിയ്‌ക്കുന്ന ശംബള വര്‍ധനവുതന്നെയാണ്‌ വരന്‍ ഐടി രംഗത്തുനിന്നു തന്നെയാവട്ടെ എന്ന്‌ പലപ്പോഴും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ചിന്തിക്കുന്നതിന്‌ പിന്നിലെ പ്രധാന കാരണം.

വരന്‍ ഐടി രംഗത്തുനിന്നാണെങ്കില്‍ വിവാഹം അത്യാര്‍ഭാഢത്തില്‍ നടത്താനും കൂടുതല്‍ സ്‌ത്രീധനം നല്‍കാനും മാതാപിതാക്കള്‍ തയ്യാറുമാണ്‌. പെണ്‍കുട്ടിയ്‌ക്ക്‌ മുന്തിയ വിദ്യാഭ്യാസ യോഗ്യതയില്ലെങ്കില്‍ പോലും മാതാപിതാക്കളുടെ ചോയ്‌സ്‌ ഇതാണ്‌. മാട്രിമോണിയല്‍ ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ഇക്കാര്യത്തിലും അപവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഐടി രംഗത്തുതന്നെയുള്ള പല കമ്പനികളിലും ജോലിക്കാര്‍ക്ക്‌ ലഭിക്കുന്ന ശംബളത്തില്‍ വളരെ വ്യത്യാസങ്ങളുണ്ട്‌. വിവാഹബന്ധമന്വേഷിയ്‌ക്കുന്ന പുരുഷന്‌ മാസം കയ്യില്‍കിട്ടുന്ന തുക 20,000ത്തില്‍കുറവാണോ എങ്കില്‍ പെണ്‍കുട്ടികളെ കിട്ടുകയെന്നത്‌ വലിയൊരു കടന്പ തന്നെയായിരിക്കും. പ്രത്യേകിച്ചും തുല്യയോഗത്യതയുള്ള പെണ്‍കുട്ടിയെയാണ്‌ അന്വേഷിയ്‌ക്കുന്നതെങ്കില്‍ ഈ പ്രശ്‌നം തീര്‍ച്ചയായും അഭിമുഖീകരിക്കേണ്ടിവരും.

20,000ത്തില്‍ കുറഞ്ഞ മാസവരുമാനമുള്ളവരെ സാധാരണക്കാരെന്ന ഗണത്തിലാണ്‌ പലപ്പോഴും പെണ്‍കുട്ടികളും അവരുടെ കുടുംബവും ഉള്‍പ്പെടുത്തുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ അസാധാരണ വരുമാനമുള്ളവര്‍ക്കുതന്നെ പ്രാധാന്യം നല്‍കുന്നു. കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണെങ്കിലും ഇത്‌ സമൂഹത്തില്‍ വന്‍ അസതുലിതാവസ്ഥ സൃഷ്ടിക്കാവുന്ന ഒന്നാണെന്ന്‌ അനുഭവസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈയിടെ നടന്ന ഒരു സര്‍വ്വേ പ്രകാരം യുവജനതയുടെ 70 ശതമാനവും തങ്ങളുടെ വിവാഹക്കാര്യങ്ങള്‍ മാതാപിതാക്കളുടെ തീരുമാനങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുന്നവരാണ്‌. വിപ്ലവവും പുരോഗമന ചിന്താഗതിയും മാറ്റിവെച്ച്‌ വിവാഹക്കാര്യത്തില്‍ ആലോചിച്ചുറപ്പിയ്‌ക്കുന്ന ബന്ധങ്ങളില്‍ത്തന്നെയാണ്‌ ഇവര്‍ക്ക്‌ വിശ്വാസവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X