കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധക്കേസ് : 3 ബിജെപിക്കാര്‍ക്ക് ജീവപര്യന്തം

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രാര്‍ത്ഥനാ നിരതമായ മണിക്കൂറുകള്‍ക്കുശേഷം ഉയര്‍ന്ന ഹൃദയതാളത്തോടെയാണ്‌ അംബേദ്‌കര്‍ ആശുപത്രി ആ വാര്‍ത്ത കേട്ടത്‌. പത്തുമാസം പ്രായമായ സയാമീസ്‌ ഇരട്ടകള്‍ രാമും ലക്ഷ്‌മണും രണ്ടു ശരീരവും രണ്ട്‌ കരളുമായി ജീവിക്കാന്‍ തുടങ്ങുന്നു.

ചൊവ്വാഴ്‌ച നേരത്തേ തുടങ്ങിയ ശസ്‌ത്രക്രിയ വിജയകരമായി അവസാനിച്ചതിന്റെ ചാരിഥാര്‍ത്ഥ്യത്തിലാണ്‌ ഇവിടത്തെ ജീവനക്കാര്‍.

ഞങ്ങളെ സംബന്ധിച്ച്‌ ഇത്‌ തീര്‍ത്തും വിഷമതകള്‍ നിറഞ്ഞ ഒരു വെല്ലുവിളിയായിരുന്നു. രണ്ടു ശരീരമാണെങ്കിലും ഒരു കരളും ഒരു പാന്‍ക്രിയാസുമാണ്‌ കുട്ടികള്‍ക്കുണ്ടായിരുന്നത്‌. ഭാഗ്യമെന്നു പറയട്ടെ ഇവര്‍ക്ക്‌ വെവ്വേറെ ഹൃദയങ്ങളും മൂത്രാശയങ്ങളുമാണ്‌ ഉണ്ടായിരുന്നത്‌. അത്‌ ശസ്‌ത്രക്രിയയിലെ വിഷമത കുറച്ചു.

ഇത്തരം ശസ്‌ത്രക്രിയകള്‍ വിജയിക്കുന്നത്‌ അപൂര്‍വ്വമാണ്‌. ചില അവയവങ്ങള്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ അനസ്‌തീഷ്യ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടായി. അതൊഴിച്ചാല്‍ മറ്റൊരു തടസ്സങ്ങളും നേരിടേണ്ടി വന്നില്ല. ഞങ്ങള്‍ ദൈവത്തിന്‌ സ്‌തുതി പറയുന്നു- ഡോ എം.പി പൂജ്‌ഹരി പറഞ്ഞു.

ശസ്‌ത്രക്രിയാ വിഭാഗം തലവന്‍ പ്രൊഫസര്‍ അശോക്‌ ശര്‍മ്മയുടെ നേതൃത്വത്തില്‍ അഞ്ച്‌ മുതിര്‍ന്ന ഡോക്ടര്‍മാരും മൂന്ന്‌ അനസ്‌തെറ്റിസ്‌റ്റും ചേര്‍ന്നാണ്‌ രാമിന്റെയും ലക്ഷ്‌മണിന്റെയും ശരീരങ്ങള്‍ വിജയകരമായി വേര്‍പെടുത്തിയത്‌.

വീട്ടില്‍വെച്ചാണ്‌ രാമിനും ലക്ഷ്‌മണിനും അമ്മ പ്രേംഭതി ഭായ്‌ ജന്മം നല്‍കിയത്‌. സാധാരണ പ്രസവവുമായിരുന്നു ഇവരുടേത്‌. എന്നാല്‍ പ്രസവശേഷം കുട്ടുകള്‍ സയാമീസ്‌ ഇരട്ടകളാണെന്ന്‌ കണ്ടതിനെത്തുടര്‍ന്നാണ്‌ പ്രേംഭതിയും ഭര്‍ത്താവും കുട്ടികളുമായി അംബേദ്‌കര്‍ ആശുപത്രിയിലെത്തിയത്‌.

ആസമയത്ത്‌ കുട്ടികള്‍ക്ക്‌ വേണ്ടത്ര ഭാരമുണ്ടായിരുന്നില്ല. തുടര്‍ന്ന്‌ കുട്ടികള്‍ ആരോഗ്യം വീണ്ടെടുക്കുന്നത്‌ വരെ ശസ്‌ത്രക്രിയ നീട്ടിവെയ്‌ക്കുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഇവിടത്തെ മുതിര്‍ന്ന ഡോക്ടര്‍മരുടെ നീരീക്ഷണത്തിലായിരുന്നു കുട്ടികള്‍.

മാതാപിതാക്കള്‍ പാവപ്പെട്ടവരായതിനാല്‍ കുട്ടികളുടെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ആശുപത്രി അധികൃതര്‍ ഇവരില്‍ നിന്ന്‌ ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല. എല്ലാ ചെലവുകളും വഹിച്ചുകൊള്ളാമെന്ന്‌ അധികൃതര്‍ അറിയിയ്‌ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X