കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

  • By Staff
Google Oneindia Malayalam News

തിംമ്പു: ബൂട്ടാന്‍ സന്ദര്‍ശനത്തിനെതിയ ഹോളിവുഡ്‌ നടി കാമറൂണ്‍ ഡയ്സ് താന്‍ കേട്ടത്‌ സത്യമാണെന്ന് അത്രയെളുപ്പം വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ബൂട്ടാന്റെ സമ്പത്ത്‌ അളകുന്നത്‌ പണത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്‌ ജനങ്ങളുടെ സന്തോഷം അടിസ്ഥാനപ്പെടുത്തിയാണെന്ന് അറിവാണ്‌ ഡയ്‌സിനെ അതുഭുതപ്പെടുത്തിയത്.

മൊത്താഭ്യന്തര ഉത്‌പാദനമല്ല, മൊത്താഭ്യന്തര സന്തോഷമാണ് അവരുടെ സന്പദ് വ്യവസ്ഥയുടെ അളവ്‌കോലെന്ന വിവരമാണ്‌ ഭൂട്ടാനെ തനിക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയതെന്ന് എംടിവയിലെ റിയാലിറ്റി ഷോയില്‍ ഡയ്‌സ്‌ വെളിപ്പടുത്തുകയും ചെയ്തു. വെറും ഏഴു ലക്ഷം ജനങ്ങളുളള ഭൂട്ടാന്‍ ലോക വികസന പട്ടികയില്‍ ഏറ്റവും താഴെ സ്ഥാനം പിടിച്ച രാജ്യങ്ങളില്‍ ഒന്നാണ്‌.

ഉപഭോകൃത-ഉത്പാദന അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളോട്‌ മല്‍സരിക്കാന്‍ ഭൂട്ടാനാവില്ല. അതിനാല്‍ രാജ്യ പുരോഗതി അളക്കാന്‍ അവര്‍ കണ്ടെത്തിയ വഴിയാണ്‌ സന്തുഷ്ടരായ ജനതയെന്നത് .

മൊത്താഭ്യന്തര ഉത്‌പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ മൊത്ത ആഭ്യന്തര സന്തോഷം വര്‍ധിപ്പിക്കാനാണ്‌ ഭൂട്ടാന്റെ ലക്ഷ്യം. ഭൂട്ടാനിലെ മുന്‍ രാജാവായ ജിഗ്മി സിംഗെ വാങ്‌ചുക്‌ ആണ്‌ ഈ പദ്ധതിയുടെ സൂത്രധാരന്‍. രാജ്യത്തെ ജനതയുടെ സന്തോഷത്തിലാണ്‌ ജീവിതനിലവാരം ശരിയായി പ്രതിഫലിക്കുകയെന്നാണ്‌ വാങ്ചുകിന്‍റെ അഭിപ്രായം.

രാജാവിന്‌ ജനതയെക്കുറിച്ച്‌ പ്രത്യേക കാഴ്‌ചപ്പാട്‌ തന്നെയുണ്ടായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടോ, അവര്‍ ആരോഗ്യത്തോടെയിരിക്കുന്നോ, വനമേഖല നന്നായി സംരക്ഷിക്കപ്പെടുന്നുണ്ടോ, ഗര്‍ഭിണികള്‍ക്ക്‌ വേണ്ട പരിചരണം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്കാണ്‌ രാജാവ്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌- ഭൂട്ടാന്‍ ടൈംസിന്റെ എഡിറ്ററായ ഗോപിലാല്‍ ആചാര്യ പറഞ്ഞു.

വര്‍ധിക്കുന്ന പ്രതിശീര്‍ഷക വരുമാനത്തിന്‍റെയും തൊഴില്‍ അവസരങ്ങളുടെയും അടിസ്ഥാനത്തിലാണ് സന്പദ് വ്യവസ്ഥയുടെ വളര്‍ച്ച അളക്കുന്നത്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സുഖവും സന്തോഷവും അളക്കാന്‍ ജിഡിപി കണക്കുകള്‍ക്കാവില്ല. കാരണം അത്‌ വിപണികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും മാത്രമാണ്‌ കണക്കിലെടുക്കുന്നത്‌-ആചാര്യ പറഞ്ഞു.

പദ്ധതി പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കാരണം, രാജ്യത്തെ 72 ശതമാനം പ്രദേശവും വനമേഖലയാണ്‌, ആരോഗ്യരംഗത്ത്‌ സൗജന്യ ചികിത്സ ലഭ്യമാണ്‌, ഇതിനു പുറമേ ബ്രിട്ടണിലെ ഒരു സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ ഭൂമിയില്‍ സന്തോഷം പ്രദാനം ചെയ്യുന്ന സ്ഥലങ്ങളില്‍ എട്ടാം സ്ഥാനം ഈ കൊച്ചു രാജ്യത്തിനാണ്‌.

യുഎസ്‌, കാനഡ തുടങ്ങിയ വന്‍ രാജ്യങ്ങള്‍ക്കൊക്കെ ഭൂട്ടാനു പിറകിലാണ് സ്ഥാനം . 178 രാജ്യങ്ങളില്‍ നിന്ന്‌ ശേഖരിച്ച്‌ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ പഠനം നടത്തിയത്‌. ഇതില്‍ ബുറുണ്ടി, സിംബാബേ, കോംഗോ എന്നീ രാജ്യങ്ങളാണ്‌ ഏറ്റവും പിറകില്‍ നില്‍ക്കുന്നത്‌.

ഡെന്‍മാര്‍ക്കിനാണ്‌ പ്രഥമ സ്ഥാനം. അതേ സമയം വ്യവസായിക രാഷ്ട്രങ്ങളായ ജപ്പാനും , ഫ്രാന്‍സും 90, 62 എന്നീ സ്ഥാനങ്ങളില്‍ നിലക്കൊളളുന്നു.

ജനങ്ങള്‍ ദുരാഗ്രഹികളല്ല, ഉപഭോകൃത സംസ്‌കാരം ഇനിയും ഇവിടെ ശക്തിപ്പെട്ടിട്ടില്ല എന്നിവയ്‌ക്ക്‌ പുറമേ ഭൂട്ടാന്‍ ജനത അവരുടെ പരിമിതികള്‍ ഉള്‍ക്കൊണ്ട് പാരമ്പര്യ ജീവിത രീതികള്‍ പിന്തുടരുന്നു എന്നതാണ്‌ ഭൂട്ടാനെ സന്തുഷ്ട രാജ്യമാക്കുന്നത്‌- ഭൂട്ടാന്‍ ബ്രോഡ്‌കാസ്‌റ്റിങ്‌ സര്‍വ്വീസ്‌ ടിവിയുടെ ചീഫ്‌ എഡിറ്ററായ കാകാ ഷെറിങ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X