കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍

  • By Staff
Google Oneindia Malayalam News

മുംബൈ: 170 മീറ്റര്‍ ഉയരമുള്ള കെട്ടിടം. അതിനുള്ളില്‍ 600 ജോലിക്കാര്‍. മുംബൈ നഗരത്തില്‍ ഉയര്‍ന്നുവരുന്ന ഒരു വീടാണിത്‌.

ആരുടേതായിരിക്കും ഇതെന്ന്‌ ഊഹിക്കാന്‍ കഴിയുന്നുണ്ടോ ഇന്ത്യയിലെ ലക്ഷം കോടീശ്വരനായ മുകേഷ്‌ അന്പാനിയുടേത്‌ തന്നെ.

4,532 ചതുരശ്ര അടിയില്‍ 27 നിലകളുമായി ആകാശം മുട്ടെ ഉയര്‍ന്നിനില്‍ക്കുന്ന ഈ വീട്‌ മുംബൈ നഗരസൗന്ദര്യത്തിന്‌ ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. 2008 ആകുമ്പോഴേയ്‌ക്കും ഇതിന്റെ പണി പൂര്‍ത്തിയാകുമെന്നാണ്‌ കരുതുന്നത്‌.

പഴയ പെട്രോള്‍ പമ്പ്‌ അറ്റന്ററായിരുന്ന ധീരുഭായ് അമ്പാനിയുടെ മകന്‍ മുകേഷ്‌ ഈ വീടിനായി ചെലവിടുന്നത്‌ ശതകോടി ഡോളറാണ്‌.

വീട്ടിലിരുന്ന്‌ അറബിക്കടലിന്റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിയ്‌ക്കാന്‍ കഴിയണമെന്നതാണ്‌ വീടുവെയ്‌ക്കാന്‍ ആലോചിച്ചപ്പോള്‍ ആര്‍ക്കിടെക്‌ചര്‍മാരോട്‌ മുകേഷ്‌ വെച്ച ഡിമാന്റ്‌. തുടര്‍ന്നാണ്‌ 27 നിലയെന്ന ആശയം അവര്‍ മുന്നോട്ടുവെച്ചത്‌.

കാര്‍ പാര്‍ക്ക്‌ ചെയ്യുന്നതിനായിരിക്കും വീടിന്റെ ആദ്യത്തെ ആറ്‌ നിലകള്‍ ഉപയോഗിക്കുക. അടുത്ത രണ്ട്‌ നിലകളിലായി ഹെല്‍ത്ത്‌ ക്ലബായിരിക്കും. ഏറ്റവും മുകളിലത്തെ നിലകളിലായിരിക്കും മുകേഷും കുടുംബവും താമസിക്കുക. ഇവിടെ നിലകളില്‍ ഹെലിപ്പാഡും നീന്തല്‍ കുളങ്ങളുമുണ്ട്‌.

മുംബൈ നഗരത്തിലെ പകുതിയിലേറെ ജനങ്ങളും സ്വന്തമായി താമസസ്ഥലമില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ മുകേഷ്‌ നടത്തുന്നത്‌ സമ്പത്തിന്റെ ദുരുപയോഗമാണെന്ന്‌ ഇതിനകം തന്നെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്‌.

ഉയരക്കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്‌ മുംബൈയിലെ കൂടിയ ജനസാന്ദ്രതക്കും ഭൂമിയുടെ ദൗര്‍ബല്യത്തിനും പരിഹാരമാകുമെന്ന്‌ ആര്‍ക്കിട്ടെക്ടുകള്‍ അഭിപ്രായപ്പെടുന്നുണ്ട്‌. വരും കാലങ്ങളില്‍ മുംബൈ നഗരത്തിലെ ചേരി നിവാസികളെല്ലാം ഒരു പക്ഷേ ഇത്തരം വന്‍ കെട്ടിടങ്ങളിലായിരിക്കും കുടിയേറുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X