കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം ഒഴിവാക്കാന്‍ ബില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: വ്യോമയാന മേഖലയില്‍ പുതിയ വിപ്ലവത്തിന് എയര്‍ ഡെക്കാന്‍ തുടക്കമിടുന്നു. സ്ത്രീകള്‍ മാത്രം സേവനമനുഷ്ടിക്കുന്ന വിമാന സര്‍വീസിലൂടെ വൈമാനിക രംഗത്ത് ലിംഗവിപ്ലവത്തിനാണ് എയര്‍ ഡെക്കാന്‍ തുടക്കമിട്ടിരിക്കുന്നത്.

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് വനിതകളുടെ നിയന്ത്രണത്തിലുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഡെക്കാന്‍ നടത്തുന്നത്. ഈ ഫ്ലൈറ്റുകളില്‍ പൈലറ്റ് മുതല്‍ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. ചെന്നൈയില്‍ വിമാന ജീവനകാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരും സ്ത്രീകളാണ്.

എന്നാല്‍ ഇത് ബോധപൂര്‍വം ചെയ്തതല്ലെന്നും ബാംഗ്ലൂരിലും ചെന്നൈയിലും കന്പനിക്ക് വനിതാ ജീവനക്കാര്‍ കൂടുതലായതിനാല്‍ ഇത് സ്വാഭാവികമായി സംഭവിച്ചതാണെന്നുമാണ് എയര്‍ ഡെക്കാന്‍ അധികൃതരുടെ നിലപാട്.

ഇന്ത്യയില്‍ ഏറ്റവും അധികം വനിതാ പൈലറ്റുമാര്‍ സേവനം അനുഷ്ടിക്കുന്നതും എയര്‍ ഡെക്കാനിലാണ്.കന്പനിയുടെ 496 പൈലറ്റുമാരില്‍ 40 പേര്‍ സ്ത്രീകളാണ്.

ഒരു ദിവസം തന്നെ അവസാനിക്കുന്ന സര്‍വീസുകളാണ് ഡെക്കാനെ സ്ത്രീകളുടെ പ്രിയപ്പെട്ട സ്ഥാപനമാക്കി മാറ്റിയത്. ഈ സംവിധാനം കാരണം ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഏറെ സമയവും ലഭിക്കുന്നു എന്നതും സ്ത്രീകള്‍ക്ക് ഇവിടെ ജോലി സ്വീകരിക്കാന്‍ പ്രചോദനമാകുന്നു.

സര്‍ക്കാര്‍ നിയന്ത്രിത വിമാനകന്പനിയായ എയര്‍ ഇന്ത്യയിലും ശക്തമായ സ്ത്രീ സാനിധ്യമുണ്ട്. എയര്‍ ഇന്ത്യയിലെ 650 പൈലറ്റ്മാരില്‍ 36 പേര്‍ സ്ത്രീകളാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റും വനിതയാണ്. സ്പൈസ്ജെറ്റിലെ പൈലറ്റായ ജപ്ജി ചീമയെന്ന പതിനെട്ടുകാരിയാണ് ഈ നേട്ടത്തിന് ഉടമ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X