കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം വിവാദം: സിപിഎം ഇടപെട്ടു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: സാഹസികരും അതിശക്തന്മാരുമായ ബാറ്റ്‌മാന്‍, സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ എന്നിവര്‍ക്കുശേഷം അമേരിക്കയില്‍ ഇന്ത്യന്‍ പുരാണനായകന്മാര്‍ക്ക്‌ ആരാധകര്‍ വര്‍ദ്ധിക്കുന്നു.

രാമായണ റിബോണ്‍ (രാമായണത്തിന്റെ പുനര്‍ജനി) എന്ന കോമിക്‌ പരമ്പരയിലൂടെയാണ്‌ അമേരിക്കയില്‍ ഇന്ത്യന്‍ പുരാണ നായകര്‍ ജൈത്രയാത്ര നടത്തുന്നത്‌.

ഈ കോമികിന്റെ രണ്ട്‌ ലക്ഷത്തോളം കോപ്പികളാണ്‌ നാല്‌ മാസം കൊണ്ട്‌ അമേരിക്കയില്‍ വിറ്റഴിഞ്ഞത്‌. വെര്‍ജിന്‍ കോമിക്‌സാണ്‌ (ബ്രിട്ടീഷ്‌ വ്യാപാരി സര്‍ റിച്ചാര്‍ഡ്‌ ബ്രാണ്‍സണിന്റെ പുതിയ സംരംഭമാണ്‌ വെര്‍ജിന്‍ കോമിക്‌സ്‌) 30 ഭാഗങ്ങളുള്ള പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ഇതേ കഥകളുടെ അദ്യ പ്രസാധകരായ ഗൗതം കോമിക്‌സുമായി ചേര്‍ന്നാണ്‌ വെര്‍ജിന്‍ കോമിക്‌സ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌. അഭൂത പൂര്‍വ്വമായ പ്രതികരണമാണ്‌ അമേരിക്കയിലെ വായനക്കാരില്‍ നിന്നും പരമ്പരക്ക്‌ ലഭിക്കുന്നതെന്ന്‌ ഗൗതം കോമിക്‌സിന്റെ വിപണനവിഭാഗം വൈസ്‌ പ്രസിഡന്റ്‌ സമര്‍ജിത്‌ ചൗധരി സാക്ഷ്യപ്പെടുത്തുന്നു.

രാമായണ റീ ബോണിന്‌ പുറമേ ഹിന്ദി ചലച്ചിത്ര സംവിധായകന്‍ ശേഖര്‍ കപൂര്‍, ആത്മീയ നേതാവ്‌ ദീപക്‌ ചോപ്ര എന്നിവരുടെ രചനകളായ ദേവി, സാധു, സ്‌നേക്‌ വുമണ്‍ എന്നിവയും അമേരിക്കന്‍ ആസ്വാദകര്‍ പൂര്‍ണ്ണ മനസ്സോടെയാണ്‌ സ്വീകരിച്ചത്‌.

ശേഖര്‍ കപൂര്‍ രചന നിര്‍വ്വഹിച്ച ദേവി ഇരുട്ടിന്റെ ദേവന്റെ ആക്രമണങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ പ്രകാശത്തിന്റെ ദേവന്മാര്‍ സൃഷ്ടിച്ച യുദ്ധനിപുണയായ ദേവതയുടെ കഥയാണ്‌. വായനക്കാരില്‍ വന്‍താല്‌പര്യമുണ്ടാക്കിയ ഈ കൃതിയുടെ മൂന്ന്‌ ലക്ഷത്തിലേറെ കോപ്പികള്‍ ഇതിനോടകം വിറ്റഴിഞ്ഞു.

ഇന്ത്യന്‍ ഇതിഹാസമായ നാഗ ദേവസങ്കല്‍പവുമായി തനിക്കുള്ള ബന്ധം കണ്ടെത്തുന്നതിനായി ലോസ്‌ആഞ്ചലസിലേക്ക്‌ യാത്രപോകുന്ന യുവതിയുടെ കഥയായ സ്‌നേക്‌ വുമണ്‍(നാഗ കന്യക- ഇതും ശേഖര്‍ കപൂറിന്റെ സൃഷ്ടിയാണ്‌), വലിയൊരു ദുരന്തത്തിന്‌ ശേഷം സന്യാസത്തിലേക്ക്‌ തിരിയുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇംഗ്ലീഷുകാരന്റെ കഥ പറയുന്ന സാധു എന്നിവയ്‌ക്കും മികച്ച സ്വീകരണമാണ്‌ യുഎസില്‍ ലഭിച്ചത്‌. സ്‌നേക്‌ വുമണ്‍, സാധു എന്നിവയുടെ രണ്ട്‌ ലക്ഷം പ്രതികള്‍ ഇപ്പോള്‍ വിറ്റുക്കഴിഞ്ഞു.

"ഇന്ത്യന്‍ പുരാണങ്ങളെ അധികരിച്ചുള്ള കഥകള്‍ക്കും, കോമിക്കുകള്‍ക്കും ലോകത്താകമാനമുള്ള കുട്ടികളില്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. കഥയറിയാമെന്നുമാത്രമല്ല ഏറ്റവും മനോഹരമായി കഥപറയാനുമറിയുന്നവരാണ്‌ ഇന്ത്യക്കാര്‍. അതുകൊണ്ട്‌ തന്നെയാണ്‌ ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ള കഥകള്‍ക്ക്‌ ഇത്രയേറെ ആരാധകരുണ്ടാകുന്നതും.

ഇങ്ങനെ പുരാണകഥകള്‍ വീണ്ടും പ്രസിദ്ധീകിരക്കപ്പെടുമ്പോള്‍ അവക്ക്‌ ഒരു ആഗോള ഭാഷ കൈവരുന്നു ഒപ്പം ചിത്രങ്ങളുംകൂടിയാകുമ്പോള്‍ അതിന്റെ ആസ്വാദനക്ഷമത കൂടുകയും ചെയ്യുന്നു"- സമര്‍ജിത്‌ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X