കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹ വിവാദം ചൂടുപിടിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവരസാങ്കേതിക വികസനവും കേരളത്തിലെ മത്സ്യത്തൊഴിലാളികളുമായി കാര്യമായ ബന്ധമൊന്നും ഇന്നു വരെയില്ലായിരുന്നു. എന്നാല്‍ വിവരസാങ്കേതിക മേഖലയുടെ കണ്ടുപിടിത്തമായ മൊബൈല്‍ ഫോണ്‍ രംഗത്തെത്തിയതോടെ സ്ഥിതി മാറി.

ഇന്ന് മത്സ്യമേഖലയില്‍ ഒഴിവാക്കാനാവാത്ത ഉപകരണമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണ്‍. മത്സ്യത്തൊഴിലാളികളുടെ നിത്യ ജീവിതത്തിലെ മുന്നേറ്റത്തിന്‌ മൊബൈല്‍ പ്രധാന പങ്ക് വഹിക്കുന്ന അവസ്ഥയാണ് ദൃശ്യമാക്കുന്നത്.

മൊബൈല്‍ കിട്ടിയതൊടെ കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ലാഭം എട്ടുശതമാനത്തിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഹാവഡ്‌ സര്‍വ്വകലാശാലയിലെ ധനതത്ത്വശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ ജാന്‍സണ്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുളളത്.

കേരളത്തിലെ മത്സ്യതൊഴിലാളികളാണ്‌ തൊഴില്‍ പരമായ ആവശ്യത്തിന്‌ മൊബൈല്‍ ഫോണിനെ ശരിക്കും ചൂഷണം ചെയ്യുന്നതെന്നാണ്‌ ജാന്‍സന്‍റെ കണ്ടെത്തല്‍. മത്സ്യതൊഴിലാളികള്‍ക്ക്‌ മാത്രമല്ല, ആശാരിമാരി, ചുമട്ട്‌ തൊഴിലാളികള്‍ തുടങ്ങിയ വിദഗ്ധ തൊഴിലാളികള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്ല വരുമാനം കിട്ടാന്‍ മൊബൈല്‍ ജനാധിപത്യപരമായ അവസരം ഒരുക്കിയെന്നും പഠനം ചൂണ്ടികാട്ടുന്നു.

ഉള്‍ക്കടലില്‍ നില്‍ക്കുന്ന തൊഴിലാളിക്ക്‌ തന്‍റെ മീന്‍ ഏത്‌ കരയിലേക്ക്‌ കൊണ്ടു പോകണമെന്ന്‌ അറിയാനും കൂടുതല്‍മീന്‍ ഉള്ള ദിശ അറിയാനും മൈബെയില്‍ ഉപകാരപ്പെടുന്നു. മൊബൈല്‍ ഇല്ലാത്ത കാലഘട്ടത്തില്‍ പിടിച്ച മത്സ്യങ്ങള്‍ കടലില്‍ തള്ളി വെറുംകൈയ്യോടെ മടങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നു.

എന്നാല്‍ മീനിന് എവിടെയാണ്‌ ആവശ്യക്കാരുള്ളത്‌ എന്ന വിവരം അറിയാന്‍ മൊബൈല്‍ ഇപ്പോള്‍ മത്സ്യതൊഴിലാളികളെ സഹായിക്കുന്നു. മൊബൈല്‍ എത്തിയതൊടെ ഈ രംഗത്തുണ്ടായ ഏറ്റവും വലിയ വിപ്ലവം മീന്‍ വിലകിട്ടാതെ കടലില്‍ എറിയുന്ന അവസ്ഥ പൂര്‍ണമായും ഒഴിവായി എന്നതാണ്‌.

കടലില്‍ പോകുന്ന സംഘങ്ങള്‍ക്ക്‌ പരസ്പരം വിവരങ്ങള്‍ കൈമാറാനാകുന്നതും വലിയ അപകടങ്ങള്‍ ഒഴിവാക്കുന്നു. പ്രത്യേക തരം മീന്‍ ഏത്‌ ദിശയിലാണ്‌ ഉള്ളതെന്ന്‌ അറിയാന്‍ അവര്‍ക്ക്‌ കഴിയുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X