കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ ഒരു ആനയെ കൂടി നടയ്ക്കിരുത്തി

  • By Staff
Google Oneindia Malayalam News

വാസോ(പോളണ്ട്‌): പത്തൊന്‍പത്‌ വര്‍ഷം അബോധാവസ്ഥയിരിക്കുക, പിന്നീട്‌ ഒരു ദിവസം ബോധം തിരിച്ചുകിട്ടുമ്പോള്‍ ഒരു ഉറക്കം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോഴേയ്‌ക്കും പുതിയൊരു ലോകത്തെത്തിയപോലെ മാറ്റങ്ങളെ നോക്കി അത്ഭുതപ്പെടുക, ഇതാണ്‌ പോളണ്ടുകാരനായ ജാന്‍ ഗ്രെബ്‌സ്‌കി(65)യുടെ അനുഭവം.

1988ലാണ്‌ ട്രെയിന്‍ ഇടിച്ചിട്ടത്തിനെത്തുടര്‍ന്ന്‌ റെയില്‍വേ ജീവനക്കാരനായ ജാന്‍ അബോധാവസ്ഥയിലായത്‌. അത്രയേറെ ആഘാതമേറ്റ ആ അപകടത്തിന്‌ ശേഷം രണ്ടോ മൂന്നു വര്‍ഷം മാത്രമേ ഇങ്ങനെ അബോധാവസ്ഥയില്‍ ജാന്‍ ജീവിക്കുകയുള്ളുവെന്നാണ്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്‌.

കനത്ത ആഘാതത്തെ തുടര്‍ന്നുണ്ടാക്കുന്ന ഇത്തരം അബോധാവസ്ഥയില്‍ രോഗിക്ക്‌ സ്വന്തം ബോധം നഷ്ടപ്പെടുന്നതിനൊപ്പം തന്നെ ചുറ്റുമുള്ള ലോകവുമായുള്ള ബന്ധവും ആശയവിനിമയവും അറ്റുപോകും. കൂടുതലാളുകളും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഇത്തരം അവസ്ഥകളെ അതിജീവിക്കാറില്ല.

എന്നാല്‍ തീര്‍ത്തും അതിശയകരമായ കാര്യമാണ്‌ ജാനിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്‌. ഇതിന്‌ ജാന്‍ നന്ദിപറയുന്നത്‌ ഭാര്യയായ ജെര്‍ട്രൂദയോടാണ്‌. ദിവസവും ഓരോമണിക്കൂറിലും ഇവര്‍ സ്വന്തം ഭര്‍ത്താവനെ കിടന്ന കിടപ്പില്‍ നിന്ന്‌ പലതവണ ചലിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ കിടക്കുന്നതുമൂലം ശശീരത്തിലുണ്ടാകുന്ന പൊട്ടലുകളും വൃണങ്ങളും കൊണ്ടും ജാനിന്‌ യാതന അനുഭവിക്കാതെ കഴിഞ്ഞു.

"ഞാന്‍ ഒരു പാട്‌ കരഞ്ഞു, അതിലേറെ പ്രാര്‍ത്ഥിച്ചു. ഇദ്ദേഹത്തെ കാണാന്‍ വരുന്നവരൊക്കെ എന്നോട്‌ ഭര്‍ത്താവ്‌ എപ്പോള്‍ മരിക്കുമെന്നാണ്‌ ചോദിച്ചിരുന്നത്‌. പക്ഷേ അദ്ദേഹം മരിച്ചില്ല"- ജെര്‍ട്രൂദ പറയുന്നു..

ജാനിന്‌ അപകടം പറ്റുന്നകാലത്ത്‌ അവസാനത്തെ കമ്മ്യൂണിസ്‌റ്റ്‌ നേതാവായ ജനറല്‍ വോഷേ ജരുസെല്‍സ്‌കിയായിരുന്നു പോളണ്ട്‌ ഭരിച്ചിരുന്നത്‌. പിന്നീട്‌ വന്ന തിരഞ്ഞെടുപ്പുകളില്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ ആദ്യത്തെ പോസ്‌റ്റ്‌ കമ്മ്യൂണിസ്‌റ്റ്‌ സര്‍ക്കാര്‍ അധികാരത്തിലേറി. പിന്നീട്‌ 1999ല്‍ നാറ്റോ യൂണിയനിലും 2004ല്‍ യൂറോപ്യന്‍ യൂണിയനിലും പോളണ്ട്‌ അംഗമായി.

ഇക്കാര്യങ്ങളൊന്നുംതന്നെ ജാനിന്റെ ഓര്‍മ്മയിലില്ല. "എനിക്കോര്‍മ്മയുള്ളപ്പോള്‍ ഇവിടെ കടകളില്‍ ചായയും വിനാഗിരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മാംസം റേഷനായിട്ടായിരുന്നു ലഭിച്ചിരുന്നത്‌. പെട്രോളിനായി എവിടെയും വന്‍ ക്യൂ കാണാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ തെരുവുകളില്‍ നടക്കുന്നതാണ്‌ കാണുന്നത്‌. കടകളിലെല്ലാം നിരവധി സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുന്നു...." ജാന്‍ അത്ഭുതപ്പെടുന്നു.

ഈ തിരിച്ചുവരവിനിടെ ജീവിതത്തില്‍ നിന്നും 19 വര്‍ഷം നഷ്ടപ്പെട്ടുപോയെങ്കിലും തനിക്കാരോടും പരാതിയില്ലെന്ന്‌ പുതിയ വിസ്‌മയങ്ങളിലേയ്‌ക്കുറ്റുനോക്കി ജാന്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X