Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്

തിരുവനന്തപുരം: മൂന്നാറില്‍ പാര്‍ട്ടി ഓ‍ഫിസ്‌ പൊളിച്ചതിലുള്ള ശക്‌തമായ പ്രതിഷേധം മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും ധരിപ്പിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഇതോടെ ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ്‌ യോഗത്തില്‍ മൂന്നാര്‍ വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്ന് വ്യക്തമായി. മൂന്നാര്‍ സന്ദര്‍ശിച്ച സിപിഐ പ്രതിനിധി സംഘം ഞായറാഴ്ചത്തെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്.

പാര്‍ട്ടിയുടെ വിലയിടിക്കാനും, കയ്യേറ്റക്കാരുടെ കൂടെയാണ്‌ സിപിഐ എന്നു വരുത്തിത്തീര്‍ക്കാനും ബോധപൂര്‍വമായ ശ്രമം അവിടെ നടന്നു എന്നാണ് സിപിഐയുടെ പരാതി.

പക്ഷേ, ദൗത്യസംഘം ആരോപണങ്ങളേറ്റ്‌ തളരില്ല എന്നായിരുന്നു ഇന്നലെ ഇതിനുള്ള വി.എസിന്റെ മറുപടി. ആലുവയില്‍വച്ച്‌ തന്നെ കാണാനെത്തിയ പ്രത്യേക ഉദ്യോഗസ്ഥന്‍ കെ. സുരേഷ്‌ കുമാറിന്‌ സമ്മര്‍ദങ്ങള്‍ വകവയ്ക്കാതെ മുന്നോട്ടുപോകാനുള്ള നിര്‍ദേശവും വി.എസ്‌. നല്‍കിയിട്ടുണ്ട്.

സിപിഐ ഓ‍ഫീസ്‌ പൊളിച്ചത്‌ അനധികൃത കയ്യേറ്റം കണ്ടെത്തിയതുകൊണ്ടു തന്നെയാണെന്ന്‌ കൂടിക്കാഴ്ചയ്ക്കു ശേഷം സുരേഷ്‌ കുമാര്‍ പരസ്യമായി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അനധികൃത കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ത്തന്നെ, പാര്‍ട്ടിക്കെതിരെയുള്ള നീക്കത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനമാണ്‌ സിപിഐ സെക്രട്ടേറിയറ്റിന്റേത്‌.

നേരത്തേ പാര്‍ട്ടി സ്റ്റാന്‍ഡിങ്‌ കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം, നിയമസഭാ കക്ഷിനേതാവ്‌ മന്ത്രി സി. ദിവാകരന്‍ പാര്‍ട്ടിയുടെ വികാരം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

പൊളിച്ചുനീക്കാന്‍ സമയം അവശേഷിക്കുന്പോള്‍ തിരക്കിട്ട്‌ അങ്ങനെ ചെയ്‌തത്‌ അന്വേഷിക്കണമെന്ന ആവശ്യമാണ്‌ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചത്‌. പരിശോധിക്കാമെന്ന ഉറപ്പ്‌ മുഖ്യമന്ത്രി നല്‍കുകയും ചെയ്‌തു. എന്നാല്‍, കാര്യമായ തുടര്‍നടപടികളൊന്നുമുണ്ടായില്ല.

പാര്‍ട്ടി ഓഫിസിനു നേര്‍ക്ക്‌ ജെസിബി അടുത്തിട്ടും നേതൃത്വത്തിന്‌ അനക്കമില്ലെന്ന വിമര്‍ശനം ജില്ലാതലത്തില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ്‌ കെ.ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, സി.എന്‍ ചന്ദ്രന്‍ എന്നിവര്‍ മൂന്നാറിലെത്തിയതും മുഖ്യമന്ത്രിക്കെതിരെ വരെ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതും.

പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട്‌ ഒരിക്കല്‍ക്കൂടി കണ്ടു ധരിപ്പിക്കാനാണ്‌ യോഗത്തിലുണ്ടായ ധാരണ. അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി നിര്‍വാഹകസമിതി കൈക്കൊള്ളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+