Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്‌ സിറ്റി കരാറുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച്‌ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ അഡ്വ. ചെറുന്നിയൂര്‍ പി. ശശിധരന്‍നായര്‍ മുഖേന അരുണ്‍ കുമാര്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ ഹസ്സനെതിരെ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന്‌ വക്കീല്‍ നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്‌.

സുഹൃത്തും ഹോട്ടല്‍ സൗത്ത്‌പാര്‍ക്കിന്റെ എംഡി മോഹന്‍ദാസിന്റെ മകനുമായ അഡ്വ. കൃഷ്ണമോഹന്റെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാനാണ്‌ താന്‍ ദുബായില്‍ പോയത്‌ എന്ന്‌ അരുണ്‍കുമാര്‍ അറിയിച്ചു.

കേന്ദ്രമന്ത്രി വയലാര്‍ രവിയും കുടുംബവും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുതല്‍ കെപിസിസി വക്താവ് എം.എം ഹസ്സന്‍ വരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് യുഡിഎഫ് നേതാക്കള്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+