അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
കൊച്ചി: സര്‍ക്കാര്‍ ഏറ്റെടുത്ത തൃശ്ശൂരിലെ ബാനര്‍ജി ക്ലബ്ബ് മടക്കി നല്‍കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.
ക്ലബ്ബ് ഏറ്റെടുത്ത നടപടി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു.
റവന്യൂ അധികൃതര്‍ ക്ലബ്ബ് ഏറ്റെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയും തിടുക്കത്തിലുമാണെന്ന സിംഗിള്‍ ബഞ്ചിന്റെ വിധിയം ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് കെ.ടി ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു.
ഇതിനിടെ ക്ലബ്ബ് വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതിന് ക്ലബ്ബ് സെക്രട്ടറി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്.
ജൂണ്‍ നാലിന് തിങ്കളാഴ്ച രാവിലെയാണ് റവന്യൂ അധികൃതരെത്തി ക്ലബ്ബ് ഒഴിപ്പിച്ചത്. പിന്നീട് വൈകുന്നേരത്തോടെയ ക്ലബ്ബ് തിരികെ നല്‍കണമെന്ന് കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു.
തൃശൂര്‍ നഗരമധ്യത്തില്‍ 93 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന പ്രശസ്‌തമായ ക്ലബ്ബ് സ്ഥിതിചെയ്യുന്ന 51.6 സെന്റ് ഭൂമിയ്ക്ക് പട്ടയമോ കൈവശാവകാശ രേഖയോ ഇല്ലെന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ ഇതേറ്റെടുത്തത്.












Click it and Unblock the Notifications