കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടോത്രം കാട്ടി വിരട്ടേണ്ട: മന്ത്രി സുധാകരന്‍

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: കൂടോത്രം കാട്ടി തന്നെ വിരട്ടേണ്ടെന്ന്‌ മുന്നറിയിപ്പ് നല്‍കിക്കൊണ്ട്‌ ദേവസ്വം മന്ത്രി ജി സുധാകരന്‍ യോഗക്ഷേമസഭയ്‌ക്ക കത്തയച്ചു.

കമ്മ്യൂണിസ്റ്റുകാരനായ തന്നെ പഴയകാലങ്ങളിലെ കൂടോത്ര തന്ത്രങ്ങള്‍ കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നാണ്‌ മന്ത്രി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. സഭാ കോ-ഓര്‍ഡിനേറ്ററും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശ്രീകുമാര്‍ താമരപ്പള്ളിക്കാണ്‌ മന്ത്രിയുടെ കത്ത്‌ ലഭിച്ചിരിക്കുന്നത്‌.

യോഗക്ഷേമസഭ പൂജനടത്തിയത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

അഞ്ചുവാചകങ്ങള്‍ മാത്രമുള്ള മന്ത്രിയുടെ കത്തിന്‌ കടുത്ത ഭാഷയില്‍ മറുപടി നല്‍കാന്‍ യോഗക്ഷേമസഭ തീരുമാനിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പു കാലത്ത്‌ ഇല്ലങ്ങളില്‍കയറി വോട്ടുവാങ്ങിയ മന്ത്രി ഇപ്പോള്‍ അതെല്ലാം മറന്നുവെന്നം സഭാ ഭാരവാഹികള്‍ ആരോപിച്ചു. കൂടോത്രം നമ്പൂതിരിമാര്‍ നടത്താറില്ലെന്നും അവര്‍ വ്യക്തമാക്കി.

ദേവസ്വം മന്ത്രിയെ നിലയ്‌ക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ യോഗക്ഷേമസഭ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച മുഖ്യമന്ത്രി തൃശ്ശൂരില്‍ എത്തിയപ്പോഴായിരുന്നു പരാതി നല്‍കിയത്‌. ഈ പരാതിയുടെ ഒരു കോപ്പി മന്ത്രിയ്‌ക്കും ലഭിച്ചിരുന്നു.

അതിലെ ആരോപണങ്ങളോട്‌ ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം യോഗക്ഷേമസഭയ്‌ക്ക്‌ അയച്ച കത്തിലൂടെ മറുപടി നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X