കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹം തളിച്ചത്‌ തെറ്റിദ്ധാരിപ്പിച്ചതിനെ ത്തുടര്‍ന്ന്‌: യോഗക്ഷേമസഭ

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകനും ചെറുമകനും ഹിന്ദുവിഭാഗത്തില്‍പ്പെടുന്നവരെല്ലന്ന്‌ ക്ഷേത്ര ഭാരവാഹികള്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്‌ ഇവരുടെ സാന്നിദ്ധ്യമുണ്ടായപ്പോള്‍ ഗുരുവായൂരില്‍ പുണ്യാഹം തളിച്ചതെന്ന്‌ ഗോയക്ഷേമസഭാ ഭാരവാഹികള്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ സഭാഭാരവാഹികള്‍ ഉക്കാര്യം വ്യക്തമാക്കിയത്‌. അന്യമതക്കാരായ വിശ്വാസികള്‍ക്ക്‌ ഉപാധികളോടെ ക്ഷേത്രപ്രവേശനം നല്‍കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പുണ്യാഹ വിവാദവുമായി ബന്ധപ്പെട്ട്‌ ദേവസ്വം മന്ത്രിജി. സുധാകരനില്‍ നിന്നും വന്ന പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇതിനിടെ വയലാര്‍ രവിയുടെ പേരക്കുട്ടിയ്‌ക്ക്‌ ചോറൂണ്‌ നടത്തിയതിനെത്തുടര്‍ന്ന്‌ പുണ്യാഹം തളിച്ച വിവാദവിഷയം ചര്‍ച്ച ചെയ്യുന്നതിനായി ക്ഷേത്രസമിതി യോഗം ചേര്‍ന്നു.

രവികൃഷ്‌ണ ദേവസ്വത്തിനയച്ച കത്ത്‌ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. ഈ വിഷയത്തില്‍ ദേവഹിതമറിയാന്‍ അഷ്ടമംഗല്യ പ്രശ്‌നം നടത്താന്‍ തീരുമാനമായിട്ടുണ്ടെന്നാണ്‌ വിവരം. രവികൃഷ്‌ണയുടെ ക്ഷേത്രപ്രവേശനത്തെക്കുറച്ചുള്ള അന്വേഷണത്തിന്‌ മൂന്നംഗ സമതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്‌.

ഇതിനുമുമ്പ്‌ 1990ലാണ്‌ അവസാനമായി ക്ഷേത്രത്തില്‍ അഷ്ടമംഗസ്യ പ്രശ്‌നം നടന്നത്‌. 12വര്‍ഷത്തിലൊരിക്കല്‍ ദേവഹിതമറിയാന്‍ അഷ്ടമംഗല്യം പതിവുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X