കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം വരെ കോണ്‍ഗ്രസുകാരന്‍: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: സൈറ്റല്‍ മന്നന്‍ രജനിയുടെ നൂറാമത് ചിത്രമായ ശിവാജി ഇറങ്ങിയ ദിവസം തന്നെ ചാനലുകളുടെ ഭൂരിഭാഗം സമയവും ശിവാജിക്കു വേണ്‌ടിയാണ്‌ ചെലവഴിച്ചത്‌. ഇതിനിടെ ചില മാധ്യമങ്ങള്‍ രജനീകാന്തിനെയും അമിതാഭ്‌ബച്ചനെയും തമ്മില്‍ താരതമ്യം ചെയ്‌തുകൊണ്‌ട്‌ ആരാണ്‌ മികച്ചയാള്‍ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

ചര്‍ച്ചകള്‍ ഏതായാലും പല മേഖലകളിലും റിക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം കുറിക്കുന്ന തിരക്കിലാണ് ശിവാജി. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു സിനിമയ്‌ക്കും ലഭിക്കാത്ത റിക്കോര്‍ഡ് കളക്ഷനാണ്‌ ആദ്യ ദിവസം തന്നെ ശിവാജിക്ക്‌ ലഭിച്ചത്‌.

കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ലോകമെമ്പാടും റിലീസ്‌ ചെയ്‌ത ശിവാജിക്ക്‌ ആദ്യ 20 ദിവസം കൊണ്‌ടു തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനാവുമെന്നാണ്‌ വിതരണക്കാര്‍ നല്‍കുന്ന സൂചന.

ഇന്ത്യക്കു പുറത്ത്‌ യൂറോപ്പ്‌, അമേരിക്ക, മലേഷ്യ, ജപ്പാന്‍ സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ശിവാജി റിലീസ്‌ ചെയ്‌തിട്ടുണ്‌ട്‌. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ്‌ ഇത്രത്തോളം ഹൈപ്പ്‌ ചെയ്യപ്പെട്ട മറ്റൊരു സിനിമയുണ്‌ടായിട്ടില്ല.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന പ്രദര്‍ശനത്തിലും വന്‍ ജനപങ്കാളിത്തമായിരുന്നു. ജപ്പാനാണ്‌ ശിവാജിക്ക്‌ മികച്ച ഇനീഷ്യലുണ്‌ടാക്കിയ മറ്റൊരു രാജ്യം. മുത്തു എന്ന സിനിമയോടെ നിരവധി ആരാധകവൃന്ദമാണ്‌ രജനിക്ക്‌ അവിടെയുണ്‌ടായത്‌.

അതുകൊണ്‌ടു തന്നെ ശിവാജിയിറങ്ങിയപ്പോള്‍ ജനസമുദ്രമായിരുന്നു ടോക്കിയോയിലടക്കം പല നഗരങ്ങളിലും. ചിത്രത്തില്‍ അഭിനയിച്ചതിനു പ്രതിഫലമായി 30 കോടി രൂപയാണ്‌ രജനീകാന്ത്‌ വാങ്ങിച്ചതെന്ന്‌ സംസാരമുണ്‌ട്‌.

ടിക്കറ്റ് വില്‍പ്പനയിലും ശിവാജി മുന്‍കാല റിക്കോര്‍ഡുകള്‍ ഭേദിച്ചു. ചെന്നൈയില്‍ 1500 രൂപയ്‌ക്കാണ്‌ ചിത്രം ബ്ലാക്കില്‍ വിറ്റുപോയത്‌. കേരളത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. 100 മുതല്‍ 500 രൂപ വരെയായിരുന്നു കേരളത്തില്‍ ബ്ലാക്കില്‍ ടിക്കറ്റു വില.

പ്രദര്‍ശനത്തിനിറങ്ങിയ ദിവസം തന്നെ ശിവാജി കാണാന്‍ പ്രമുഖരും എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയും ആന്ധ്രപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ചിത്രം കണ്‌ട പ്രമുഖരില്‍ പെടുന്നു. കഴിഞ്ഞ ദിവസം രജനീകാന്ത്‌ നായിഡുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ശിവാജി ഇന്ത്യന്‍ സിനിമ കണ്‌ട എക്കാലത്തെയും വന്‍ ഹിറ്റാകുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. ശിവാജി എന്ന ചിത്രം റിലീസായതോടെ രാജ്യത്തെങ്ങും രജനിമാനിയ സംഭവിച്ചിരിക്കുകയാണ്‌.

‘ലേറ്റായി വന്താലും ലേറ്റസ്റ്റായി’ വരുന്ന രജനിയുടെ ‘ശിവാജി’ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും ഇന്ത്യയില്‍ ചരിത്രം കുറിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണംമുടക്കി നിര്‍മ്മിച്ച ‘ശിവാജി’ ഹോളീവുഡില്‍ പോലും വ്യാപകമായി ഉപയോഗിച്ച്‌ തുടങ്ങിയിട്ടില്ലാത്ത ‘ഫോര്‍ കെ’ റെസല്യൂഷനിലാണ്‌ തിയേറ്ററുകളില്‍ എത്തിയത്.

വന്‍ കിട ഹോളീവുഡ്‌ ചിത്രങ്ങള്‍ മാത്രമാണ്‌ ‘ഫോര്‍ കെ’ പകിട്ടോടെ ചിത്രീകരിച്ചിട്ടുളളത്. ഇന്ത്യന്‍ ചിത്രങ്ങളില്‍ 2കെ റസല്യൂഷന്‍ ആണ്‌ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്‌.

ദൃശ്യങ്ങളുടെ വിശദാംശങ്ങളുടെ പ്രത്യേകതകള്‍ പ്രിന്‍റുകളില്‍ നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ്‌ ലോകം മുഴുന്‍ ഒരേ ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ‘ശിവാജി’ ഫോര്‍ കെ ഗുണമേനമയുള്ള ദൃശ്യങ്ങളുമായി എത്തിയത്.

ഏഷ്യയിലെ തന്നെ സിനിമ പോസ്റ്റ്‌ പ്രോഡക്ഷന്‍ കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്ന ചെന്നൈയിലെ പ്രസാദ്‌ കളര്‍ ലാബിലാണ്‌ ശിവജിയുടെ ഈ ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. ഇതിനായി വന്‍ അണിയറ ഒരുക്കങ്ങളും വേണ്ടി വന്നു.

ഷൂട്ടിങ്ങ്‌ വേളയില്‍ ക്യാമറിലൂടെ ഛായാഗ്രാഹകന്‍ കാണുന്ന അതേ ഗുണമേന്മയുള്ള ദൃശ്യങ്ങല്‍ തിയേറ്ററില്‍ പ്രേക്ഷകനും കാണാന്‍ കഴിയുന്നു എന്നതാണ്‌ ‘ഫോര്‍ കെ’ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന്‌ ശിവാജിയുടെ ക്യാമറമാന്‍ എ കെ ആനന്ദ്‌ പറയുന്നു.

രജനീകാന്തിന്റെ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ വിധ നമ്പരുകളും ചിത്രത്തിലുണ്ടെന്നതുകൊണ്ട് തന്നെ ചിത്രം ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിനോക്കുന്ന കോടീശ്വരനായ ശിവാജി നാട്ടില്‍ തിരിച്ചെത്തി അക്രമത്തിനും അഴിമതിക്കുമെതിരേ പോരാടുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ശിവാജിയിലെ ദൃശ്യങ്ങള്‍ക്കായി ചെയ്യുക

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X