കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണ്‍ ഇനി ഒന്നാമന്‍?

  • By Super Admin
Google Oneindia Malayalam News

Amazon River
സാവോ പോളോ : ലോകത്തെ ഏറ്റവും നീളമേറിയ നദിയെന്ന് റിക്കോര്‍ഡ് കൈമാറാന്‍ സമയമായെന്ന് ബ്രസീലിലെ ഗവേഷകര്‍. ആ പദവിയിനി ആമസോണിന് നല്‍കി നൈലിന് പിന്മാറാം. തെക്കന്‍ അമേരിക്കയിലെ പ്രസിദ്ധമായ ആമസോണാണ്‌ ഏറ്റവും നീളമേറിയ നദിയെന്ന സ്ഥാനത്തിന്‌ ഉടമയെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ കണ്‌ടെത്തല്‍.

ലോകത്ത്‌ വ്യാപ്‌തിയില്‍ ഏറ്റവും വലിയ നദിയായ ആമസോണ്‍ തന്നെയാണ്‌ നീളത്തിലും മുന്നിലെന്ന്‌ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. പെറുവില്‍ ശാസ്ത്രജ്ഞന്‍മാര്‍ 14 ദിവസം ചെലവഴിച്ച്‌ നടത്തിയ പര്യവേഷണത്തിലാണ്‌ നൈലിനെ പിന്തള്ളി ആമസോണാണ്‌ നീളം കൂടിയ നദിയെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

പെറുവില്‍ നിന്ന്‌ ആരംഭിക്കുന്ന ആമസോണിന്റെ ഉദ്‌ഭവസ്ഥാനം ഇപ്പോള്‍ കണക്കാക്കപ്പെട്ടിരിക്കുന്നതിന്‌ വളരെ തെക്ക്‌ മാറിയാണെന്ന്‌ നിശ്ചയിച്ചതോടെയാണ്‌ നൈലിന്‌ പ്രഥമ സ്ഥാനം നഷ്‌ടമാകുന്നത്‌. പുതിയ കണക്കനുസരിച്ച്‌ ആമസോണിന്‌ 6,800 കിലോമീറ്ററാണ്‌ നീളം. നൈലിന്‌ 6,695 കിലോമീറ്റര്‍ നീളമാണുള്ളത്‌.

നേരത്തെ കണക്കൂ കൂട്ടിയിരുന്നതനുസരിച്ച്‌ വടക്കന്‍ പെറുവില്‍ നിന്നാണ്‌ ആമസോണ്‍ നദി തുടങ്ങുന്നത്‌.എന്നാല്‍ തെക്കന്‍ പെറുവിലെ മലനിരകളില്‍ നിന്നാണ്‌ നദിയുടെ ഉദ്‌ഭവമെന്നാണ്‌ പുതിയ കണ്‌ടെത്തല്‍. തെക്കന്‍ പെറുവിലെ മിസ്‌മി എന്ന മഞ്ഞ്‌ മൂടിയ മലനിരയിലാണ്‌ ആമസോണ്‍ നദിയുടെ തുടക്കം. മുമ്പ്‌ കണക്കാക്കിയിരുന്നതനുസരിച്ചാണെങ്കിലും ആമസോണ്‍തന്നെയാണ്‌ ഏറ്റവും വലിയ നദിയെന്നാണ്‌ ബ്രസീലിയന്‍ ശാസ്‌ത്രജ്ഞരുടെ വാദം.

English summary
Malayalam News - Scientists in Brazil are claiming to have established as a scientific fact that the Amazon is the longest river in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X