കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും പൊളിറ്റ്‌ ബ്യൂറോയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തുകൊണ്ടുള്ള തീരുമാനം സംസ്ഥാന സമിതി സ്വാഗതം ചെയ്തു.

വി.എസ്സിനും പിണറായിക്കുമെതിരായ പൊളിറ്റ് ബ്യൂറോയുടെ നടപടി സംസ്ഥാന സമിതിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തു. തുടര്‍ന്നാണ് അഭിപ്രായപ്രകടനം നടത്തിയ അറുപതോളം സംസ്ഥാന സമിതിയംഗങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെ സ്വാഗതം ചെയ്തത്.

വി.എസ്സും പിണറായിയും അടക്കമുള്ള ഉന്നത നേതാക്കള്‍ക്കെതിരെ പോലും അച്ചടക്കനടപടി സ്വീകരിച്ചതിലൂടെ പാര്‍ട്ടിയുടെ മഹത്വവുമാണ്‌ അച്ചടക്ക സ്വഭാവവുമാണ് വെളിവാക്കിയിരിക്കുന്നതെന്ന്‌ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു.

വി.എസ്സിനും പിണറായിക്കുമെതിരായ നടപടി റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടുള്ള പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗം പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയുള്ളതായിരുന്നു. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ വി.എസ്സും പിണറായിയും നടത്തിയ വിമര്‍ശനങ്ങള്‍ നടപടി അനിവാര്യമാക്കുകയായിരുന്നുവെന്നും കാരാട്ട്‌ വിശദീകരിച്ചു.

പാര്‍ട്ടി കേരളഘടകത്തിലെ വിഭാഗീയത പരിഹരിക്കുന്നതിനുള്ള കേന്ദ്രനേതൃത്വത്തിന്റെ ശ്രമങ്ങള്‍ ഫലപ്രദമാക്കുന്നതിന്‌ പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കേണ്ടത്‌ ആവശ്യമാണെന്നും കാരാട്ട്‌ വിശദീകരിച്ചു. മുതിര്‍ന്ന നേതാക്കളായ ഇരുവരുടെയും പരസ്യവിമര്‍ശനം പാര്‍ട്ടി ചട്ടങ്ങളുടെ നഗ്നമായ ലംഘനവും അഭിപ്രായവ്യത്യാസങ്ങള്‍ പൊതുവേദിയില്‍ പ്രകടിപ്പിക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തിന്‌ വിരുദ്ധവുമാണ്‌.

മെയ്‌ 26ന്‌ ദില്ലിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് വി.എസ്സിനും പിണറായിക്കുമെതിരെ നടപടിക്ക്‌ കൈക്കൊണ്ടത്. ജൂണ്‍ 24ന്‌ ചേരുന്ന കേന്ദ്രകമ്മിറ്റിയാണ്‌ ഈ നടപടിയ്ക്ക് അംഗീകാരം നല്‍കേണ്ടത്.

ഞായറാഴ്ച വൈകീട്ടാണ് സംസ്ഥാന സമിതിയോഗം ആരംഭിച്ചത്‌. അതിനുമുമ്പ്‌ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ചേര്‍ന്നു. വി.എസ്‌ അച്യുതാനന്ദനു നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചപ്പോള്‍ നടന്ന പ്രകടനങ്ങളുടെ പേരില്‍ കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കിയ 16 പേരില്‍ ചിലരുടെ മേല്‍ അച്ചടക്കനടപടി സ്വീകരിക്കാന്‍ സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ അന്വേഷിച്ച എ. വിജയരാഘവന്‍ കമ്മീഷന്‍ ഗുരുതരമായ കുറ്റം ചെയ്തുവെന്നു കണ്ടെത്തിയ ഏതാനും പേരുടെ പേരിലായിരിക്കും നടപടി ഉണ്ടാവുകയെന്നാണ് സൂചന. കാരണംകാണിക്കല്‍ നോട്ടീസ്‌ ലഭിച്ച എല്ലാവര്‍ക്കുമെതിരെ നടപടി വേണ്ടെന്നാണ്‌ തീരുമാനം. ബാക്കിയുള്ളവര്‍ക്ക്‌ താക്കീതു നല്‍കും. ഇവര്‍ക്കെതിരെ നടപടി വേണമെന്ന നിലപാട്‌ സെക്രട്ടേറിയറ്റില്‍ പിണറായിപക്ഷം സ്വീകരിച്ചിരുന്നു.

വി.എസ്‌ അനുകൂല പ്രകടനങ്ങളുടെ പേരില്‍ നടപടി വേണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചുവെങ്കിലും ഉച്ചയ്ക്കുശേഷം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഈ കാര്യം ചര്‍ച്ചയ്ക്കുവന്നില്ല. തിങ്കളാഴ്ച ഈ കാര്യം സംസ്ഥാന സമിതി യോഗത്തിന്റെ മുന്നിലെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X