കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വി 39 തവണ, 73കാരന്‍ ഇപ്പോഴും പഠിക്കുന്നു

  • By Staff
Google Oneindia Malayalam News

ജയ്‌പ്പൂര്‍: പത്താം ക്ലാസ്‌ എന്ന കടമ്പ ഒന്നു കടന്നുകിട്ടാനുളള തീവ്രപ്രയ്തനത്തിലാണ് ശിവ് ചരണ്‍ യാദവ്. ലക്ഷ്യം 10 ക്ലാസ് പാസാവുക.

എന്നിട്ട്!? എന്നിട്ട് വേണം എനിക്ക് ഒരു വിവാഹം കഴിക്കാന്‍. അതും 30 വയസ്സില്‍ താഴെ പ്രായമുളള പെണ്‍കുട്ടിയെ-യാദവ് തന്‍റെ മനസ്സ് തുറക്കുന്നു.

പത്ത് പാസായിട്ടെ വിവാഹം കഴിക്കുകയുളളൂവെന്ന് യാദവ് ശപഥമെടുത്തിരുന്നു. കാരണം നല്ലപ്രായത്തില്‍ യാദവിന്‍റെ പല വിവാഹാലോചനകളും മുടങ്ങിയത് വിദ്യാഭ്യാസമില്ല എന്ന കാരണത്താലാണ്.

ഒന്നും രണ്ടും തവണയല്ല. 39 തവണയാണ് യാദവ് പത്താം ക്ലാസ്‌ പരീക്ഷയ്ക്കിരുന്നത്. എന്നാല്‍ ഈ എഴുപത്തിമൂന്നാം വയസ്സിനിടെ നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്തായില്ല. എന്നു കരുതി തോറ്റു പിന്മാറാന്‍ യാദവ് തയ്യാറല്ല. ഇപ്പോള്‍ നാല്പതാമത്തെ ശ്രമത്തിനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം.

പ്രായാധിക്യമൊന്നും യാദവ് കണക്കാക്കുന്നേയില്ല. സപ്തതി ആഘോഷം കഴിഞ്ഞ് മൂന്ന് വര്‍ഷമായെങ്കിലും യാദവ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. 1969 മുതലുളള തന്റെ പ്രയ്‌തനം ഇത്തവണ സഫലമാവുമെന്ന്‌ വിശ്വാസത്തിലാണ്‌ യാദവ്. രാജസ്ഥാന്‍ സ്വദേശിയും കര്‍ഷകനുമായ യാദവിന് കുഞ്ഞായിരിക്കേ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.

പത്ത് പാസായില്ലെങ്കില്‍ ജോലി, കല്യാണം എന്നിവയുടെ കാര്യമൊക്കെ അവതാളത്തിലാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യാദവ് തന്റെ ശ്രമങ്ങള്‍ ആരംഭിച്ചത്. പത്താം തരം വിജയിച്ചാല്‍ സൈന്യത്തില്‍ കയറിപറ്റാനുളള സാധ്യതകളും ഏറെയാണെന്ന് ഒരു ആര്‍മി റിക്രൂട്ടറിന്‍റെ അഭിപ്രായവും ഇതിന് പ്രചോദനമായി. സൈന്യത്തില്‍ ചേരാനുളള പ്രായം കഴിഞ്ഞ്‌ പോയെങ്കിലും പരീക്ഷയില്‍ പയറ്റി തെളിയാന്‍ തന്നെയാണ്‌ യാദവിന്റെ ലക്ഷ്യം.

എന്നാല്‍ ഇത്‌ വരെ വിജയം നേടാന്‍ കഴിഞ്ഞില്ലെന്ന്‌ ഈ വര്‍ഷത്തെ ഫലം അറിഞ്ഞ്‌ യാദവ് പറയുന്നു. ഒരു വിഷയത്തിലെ യാദവ് രക്ഷപ്പെട്ടുളളൂ. സംസ്‌കൃതത്തില്‍. 600ല്‍ 103 മാര്‍ക്ക്‌ നേടിയാണ്‌ യാദവ് പരീക്ഷയില്‍ ജയിച്ചത്‌. കണക്കിനോട് കുറേ പൊരുതിയെങ്കിലും ഈ വിഷയമങ്ങോട്ടു വഴങ്ങുന്നില്ല എന്നാണ് യാദവിന്‍റെ പരിഭവം.

വിദ്യാഭ്യാസമില്ല എന്ന കാരണത്താല്‍ വിവാഹം മുടങ്ങിയതില്‍ യാദവ് വിധിയെ പഴിക്കുന്നു. എന്നാലും അദ്ദേഹത്തിന്‌ കുറ്റബോധമില്ല. തന്റെ നിശ്ചയദാര്‍ഡ്യം വിജയത്തിലാണ്‌ കലാശിക്കുകയെന്ന്‌ ഉറച്ച വിശ്വാസത്തിലാണ്‌ യാദവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X