കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി ദമ്പതികള്‍ക്കെതിരെ ശ്രീനഗര്‍ പൊലീസ്‌

  • By Staff
Google Oneindia Malayalam News

കൊച്ചി : ഹൈക്കോടതി നിരോധിച്ച പണമിരട്ടിപ്പ് സ്ഥാപനമായ ലിസില്‍ നിന്നും ഒരു കോടി രൂപ കോഴവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി.

സിപിഎം കൊച്ചി ദേശാഭിമാനി ലോക്കല്‍ കമ്മിറ്റി അംഗവും കടുത്ത പിണറായി പക്ഷക്കാരനുമായ വേണുഗോപാല്‍ എ കെ ജിയുടെ സഹോദര പുത്രനാണ്.

ഒരു കോടി രൂപ പാര്‍ട്ടിക്ക് നല്‍കിയാല്‍ ഭരണസ്വാധീനമുപയോഗിച്ച് കേസില്‍ നിന്നു ഒഴിവാക്കാമെന്ന് ലിസ് മാനേജ് മെന്റിന് വേണുഗോപാല്‍ ഉറപ്പു നല്‍കിയത്രേ. സ്ഥാപനമുടമയെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് വേണുഗോപാല്‍ ഒരു കോടി രൂപ കൈപ്പറ്റിയത്.

പണം നല്‍കിയിട്ടും കേസില്‍ നിന്നും ഒഴിവാകുന്നതിന്റെ ലക്ഷണമൊന്നും കാണാഞ്ഞപ്പോള്‍ ലിസ് ഉടമകള്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വേണുഗോപാല്‍ പാര്‍ട്ടിയുടെ മുന്നില്‍ കുറ്റം സമ്മതിച്ചു. ഇതേ തുടര്‍ന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും സംസ്ഥാന കമ്മിറ്റിയംഗവുമായ വി വി ദക്ഷിണാമൂര്‍ത്തിയുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വേണുഗോപാലിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

ഈ തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കി.

പരസ്യവിഭാഗത്തിലെ ക്ലര്‍ക്കായി ദേശാഭിമാനിയില്‍ ജോലിയില്‍ പ്രവേശിച്ച വേണുഗോപാല്‍ അന്പരപ്പിക്കുന്ന വേഗത്തിലാണ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പദവി വരെയെത്തിയത്. പാര്‍ട്ടിയിലെയും ദേശാഭിമാനിയിലെയും സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിയതിന് നേരത്തെയും ഇദ്ദേഹത്തിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

ദേശാഭിമാനി ജനറല്‍ മാനേജര്‍ പി കരുണാകരന്‍ എം പിയുടെ കളളയൊപ്പിട്ട് വന്‍തുക ബാങ്കില്‍ നിന്നും പിന്‍വലിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വേണുഗോപാലിനെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. ന്യൂസ് പ്രിന്റ് ഇടപാടുകളിലെ ക്രമക്കേടുകളുടെ പേരില്‍ ദേശാഭിമാനി മാനേജ് മെന്റ് വേണുഗോപാലിനെ സാന്പത്തിക കാര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു.

നഗരത്തിലെ എല്ലാ ആഡംബര ക്ലബുകളിലും അംഗത്വമുളള വേണുഗോപാല്‍ അവയില്‍ ചിലതിന്റെ ഭാരവാഹിയുമാണ്. കിഴക്കന്പലത്ത് ആയൂര്‍വേദ ചികിത്സയ്ക്കെത്തുന്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പതിവായി താമസിക്കാറുളളത് വേണുഗോപാലിന്റെ വീട്ടിലാണത്രേ.

പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി പങ്കു ചേര്‍ന്നുളള പരസ്യക്കന്പനി, കാക്കനാട്ടെ പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനം എന്നിവയൊക്കെ വേണുഗോപാലിന്റെ വ്യവസായ ശൃംഖലയിലെ കണ്ണികളാണ്.

പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനു മേല്‍ അവഗണിക്കാനാവാത്ത വിധം സ്വാധീനമുളള വേണുഗോപാല്‍ ആര്‍ക്കു വേണ്ടിയാണ് ലിസില്‍ നിന്നും ഒരു കോടി കൈപ്പറ്റിയത് എന്ന് എന്നെങ്കിലും പാര്‍ട്ടി വെളിപ്പെടുത്തുമോ? അതോ വേണുഗോപാല്‍ തുറന്നു പറയുമോ? കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X