കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ്‌ അമ്പാനിയുടെ സ്വപ്‌ന സൗധം വിവാദത്തില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: റിലയന്‍സ്‌ ചെയര്‍മാന്‍ മുകേഷ്‌ അമ്പാനിയുടെ 27നിലയുള്ള സ്വപ്‌ന സൗധം ആന്റ്‌ലിയ വിവാദക്കുരുക്കില്‍.

മുംബൈ നഗരത്തില്‍ വീട്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ്‌ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്‌.

വീട്‌ പണിതുയര്‍ത്തിയിരിക്കുന്ന സ്ഥലം വില്‍ക്കാന്‍ പാടില്ലാത്തതാണെന്നും അത്‌ തങ്ങളുടേതാണെന്നും അവകാശപ്പെട്ട്‌ വഖഫ്‌ ബോര്‍ഡാണ്‌ മുന്നോട്ടുവന്നിരിക്കുന്നത്‌.

അസാധാരണമായ വലുപ്പവും സൗകര്യങ്ങളുമായി മുംബൈ നഗരത്തില്‍ ഒരുങ്ങുന്ന ഈ വീട്‌ ഭൂമിയുടെയും പണത്തിന്റെയും ദുര്‍വിനിയോഗമാണെന്ന പേരില്‍ നേരത്തേ തന്നെ ഒട്ടേറെ ആരോപണങ്ങള്‍ക്ക്‌ വിധേയമായിരുന്നു.

വീടിനെതിരെ ലഭിച്ച ചില പരാതിയുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയും വഖഫ്‌ ബോര്‍ഡ്‌ അംഗങ്ങളും ഇതിനകം തന്നെ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്‌.

വീട്‌ നില്‍ക്കുന്ന സ്ഥലം ആര്‍ക്കും വില്‍ക്കാനും വാങ്ങാനും കഴിയുന്നതല്ലെന്നാരോപിച്ചാണ്‌ ബോര്‍ഡ്‌ അംഗങ്ങള്‍ വഖഫ്‌ ബോര്‍ഡിന്‌ വേണ്ടിയുള്ള സംയുക്ത പാര്‍ലമെന്ററി സമതിയ്‌ക്ക്‌ പരാതി നല്‍കിയിരിക്കുന്നതെന്ന്‌ സമിതി ചെയര്‍മാന്‍ എസ്‌.എ ലാല്‍ജന്‍ ബാഷ പറഞ്ഞു.

170 മീറ്റര്‍ ഉയരമുള്ള ഈ 27 നില സൗധം ഉയരുന്നത്‌ 4,532 ചതുരശ്രയടി സ്ഥലത്താണ്‌. ഹെല്‍ത്ത്‌ ക്ലബ്ബും, നീന്തല്‍ക്കുളങ്ങളും ഹെലിപ്പാഡും വരെ ഈ മാളികയ്‌ക്കുള്ളില്‍ തയ്യാറാവുന്നുണ്ട്‌.

എന്നാല്‍ ഇതു സ്ഥിതിചെയ്യുന്ന സ്ഥലം യഥാര്‍ത്ഥത്തില്‍ വഖഫ്‌ ബോര്‍ഡിന്‌ കീഴിലുള്ള കരീം ഭായ്‌ ട്രസ്റ്റിന്റേതാണെന്നാണ്‌ പറയപ്പെടുന്നത്‌. ഈ ട്രസ്റ്റിന്‌ കീഴില്‍ ഒരു അനാഥാലയവും പ്രവര്‍ത്തിക്കുന്നുണ്ട്‌. 2002ലാണ്‌ മുകേഷ്‌ അമ്പാനി 24 കോടി രൂപയ്‌ക്ക്‌ ഈ ഭൂമി സ്വന്തമാക്കിയത്‌. പിന്നീട്‌ ഈ ഇടപാട്‌ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ വീണ്ടും 14കോടി കൂടി മുകേഷ്‌ നല്‍കുകയുണ്ടായി.

എന്നാല്‍ സ്ഥലം വില്‍ക്കുന്നതിന്‌ മുമ്പ്‌ കരിംഭായ്‌ ട്രസ്റ്റ്‌ അധികൃതര്‍ വഖഫ്‌ ബോര്‍ഡിന്റെ അനുമതി തേടിയിരുന്നില്ല. വഖഫ്‌ ബോര്‍ഡിന്റെ സമ്മതമില്ലാതെ ഈ സ്ഥലം ക്രയവിക്രയം ചെയ്യാന്‍ പാടില്ല. ഇക്കാര്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ പാര്‍ലിമെന്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌- വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ താരിഖ്‌ അന്‍വര്‍ വിശദീകരിച്ചു.

വഖഫ്‌ ബോര്‍ഡിന്റെ വാദം ശരിയാണെങ്കില്‍ അതിന്‌ നിയമസാധുതയുണ്ടെങ്കില്‍ ലോകത്തിലെ പതിനാലാമത്തെ സമ്പന്നനും ഇന്ത്യയുടെ ലക്ഷംകോടിപതിയുമായ മുകേഷിന്‌ ഈ സൗധമൊരു വിദൂര സ്വപ്‌നമായി മാറിയേയ്‌ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X