കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: വിട്ടയച്ച മോഷ്ടാവിനെ ചോദ്യം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

റാഞ്ചി: മധ്യവയസ്‌കന്‍ വിധവയെ വിവാഹം ചെയ്‌തതില്‍ പ്രധിഷേധിച്ച്‌ വിധവയുടെ മക്കള്‍ തല മൊട്ടയടിച്ചു.

ഏഴുമക്കളുടെ പിതാവായ നാല്‌പത്തിയഞ്ചു കാരന്‍ ജവഹര്‍ ചൗധരിയാണ്‌ എട്ടുമക്കളുടെ അമ്മയും വിധവയുമായ പ്രിയങ്ക ദേവി(50)യെ വിവാഹം ചെയ്‌തത്‌.

ജൂലൈ ആദ്യവാരത്തില്‍ ഝാര്‍ഖണ്ഡിലെ ഗാന്ധിഗിരി ജില്ലയിലായിരുന്നു ഇവരുടെ വിവാഹം. മക്കളുടെ എതിര്‍പ്പിനെ വകവെയ്‌ക്കാതെയാണ്‌ ജവഹര്‍ പ്രിയങ്കയെ വരണമാല്യമണിയിച്ചത്‌. മാത്രമല്ല ഇയാളുടെ ആദ്യഭാര്യ ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്‌.

വിവാഹത്തിന്‌ പ്രിയങ്കയുടെ മക്കള്‍ എതിരാണ്‌. എന്നാല്‍ ജവഹറും പ്രിയങ്കയും ഉറച്ചതന്നെയാണ്‌. മറ്റുള്ളവരുടെ കാര്യം ഞങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഞങ്ങള്‍ക്ക്‌ പരസ്‌പരം ഇഷ്ടമാണ്‌ അതുകൊണ്ട്‌ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. സ്‌നേഹത്തിന്‌ മുന്നില്‍ പ്രായം ഒരു വിലങ്ങുതടിയല്ല. ആര്‍ക്കും ഞങ്ങളെ എതിര്‍ക്കാന്‍ അവകാശമില്ല- ജവഹറും പ്രിയങ്കയും ഒരേസ്വരത്തില്‍ പറയുന്നു.

മക്കള്‍ക്കുപുറകെ ഗ്രാമീണര്‍ മൊത്തം ഈ ദമ്പതികള്‍ക്കെതിരെ തിരഞ്ഞിരിക്കുകയാണിപ്പോള്‍. ഇവരെ ഗ്രാമത്തില്‍ നിന്നും പുറത്താക്കാനാണ്‌ ഗ്രാമീണരും തീരുമാനിച്ചിരിക്കുന്നത്‌.

പ്രിയങ്കയുടെ വിവാഹിതനായ മൂത്തമകന്‌ അമ്മയുടെ തീരുമാനത്തോട്‌ കടുത്ത എതിര്‍പ്പാണ്‌. അമ്മയുടെ പ്രവൃത്തിയില്‍ പ്രധിഷേധിച്ച്‌ അമ്മ മരിച്ചെന്ന്‌ പറഞ്ഞ്‌ ഇയാള്‍ തലമൊട്ടയടിച്ചിരിക്കുകയാണ്‌.

എന്നെ സംബന്ധിച്ച്‌ എന്റെ അമ്മ മരിച്ചുകഴിഞ്ഞു. അതുകൊണ്ട്‌ ഞാനും എന്റെ സഹോദരന്മാരും തലമൊട്ടയടിച്ചു. ഇപ്പോള്‍ അമ്മയുമായി ഞങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ല- പ്രിയങ്കയുടെ മകന്‍ പറഞ്ഞു.

ജവഹറിന്റെ മക്കളുടെ പ്രതിഷേധത്തിനും ഏതാണ്ട്‌ ഇതേസ്വരം തന്നെയാണ്‌. അച്ഛന്റെ പ്രവൃത്തി തീര്‍ത്തും ലജ്ജാകരമാണ്‌. അമ്മ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു സ്‌ത്രീയെ കല്യാണം കഴിച്ചത്‌ അംഗീകരിയ്‌ക്കാന്‍ കഴിയില്ല.-ജവഹറിന്റെ മക്കള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X