കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ രോഷം സിപിഐ മന്ത്രിമാര്‍ക്ക് നേരെ

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: മൂന്നാറില്‍ ടാറ്റയില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയെ സംബന്ധിച്ച്‌ വിവാദമുണ്ടാക്കിയത്‌ റവന്യു-വനം വകുപ്പ്‌ മന്ത്രിമാരായ ബിനോയ്‌ വിശ്വവും കെ.പി രാജേന്ദ്രനുമാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. പാലക്കാട്‌ വാര്‍ത്താസമ്മേളനത്തിലാണ്‌ വി.എസ്‌ ഇക്കാര്യം അറിയച്ചത്‌.

ഒഴിപ്പിച്ചെടുത്തതു സര്‍ക്കാര്‍ ഭൂമിയാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു.ടാറ്റ കയ്യേറിയ ഭൂമിതന്നെയാണു താന്‍ ഏറ്റെടുത്തത്‌. ടാറ്റ കള്ളം പറയുകയാണ്‌. വിവാദമുണ്ടായപ്പോള്‍ റവന്യു മന്ത്രി വസ്‌തുതകള്‍ മുഴുവന്‍ പ്രസ്‌താവനാ രൂപത്തില്‍ അവതരിപ്പിച്ചു.

വനഭൂമിയാണെങ്കില്‍ വനംമന്ത്രി അതിനെ നോട്ടിഫൈ ചെയ്‌ത്‌ ഏറ്റെടുക്കണം. മൂന്നാറിലെ ടാറ്റായുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്‌ മഹാഭൂരിപക്ഷവും സര്‍ക്കാര്‍ ഭൂമിയാണ്‌. ഇത്‌ 60 ഏക്കര്‍ ചോലമരങ്ങള്‍ മാത്രമാണ്‌ വനഭൂമിയായിട്ടുളളത്‌. ജനങ്ങളുടെ സംശയം മാറ്റാനാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെയുള്ള 1200 ഏക്കറില്‍ 60 ഏക്കര്‍ മാത്രമാണു വനം. ബാക്കിയുള്ളതു സര്‍ക്കാര്‍ ഭൂമിയാണ്‌. ഇതു സംബന്ധിച്ചു സംശയം ദൂരീകരിക്കാനാണ്‌ തന്‍റെ ശ്രമം. ലാന്‍ഡ്‌ ബോര്‍ഡിണ്റ്റെ 1974ലെ റിപ്പോര്‍ട്ട്‌ പ്രകാരം മൂന്നാറില്‍ വനത്തിനും ടാറ്റയുടെ എസ്റ്റേറ്റിനുമിടയില്‍ 57,000 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ വകയായി ഉണ്ടായിരുന്നു.

എന്നാല്‍ കാലാകാലങ്ങളില്‍ ഇത്‌ അളന്നു തിട്ടപ്പെടുത്തിയില്ല. ഇവര്‍ ഈ ഭൂമി കയ്യേറിയതല്ലെങ്കില്‍ എന്തുകൊണ്ട്‌ അവര്‍ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു? സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വനഭൂമിയാണെങ്കില്‍ എന്തു കൊണ്ടു വനംവകുപ്പ്‌ ഏറ്റെടുത്തില്ല? എന്തുകൊണ്ടു കയ്യേറിയവര്‍ക്കു നോട്ടീസ്‌ നല്‍കിയില്ല?

മുന്‍ സര്‍ക്കാറിന്‍റെ കാലത്തു വനംവകുപ്പിലെ പ്രമാണിമാര്‍ ടാറ്റയുടെ മന്ദിരങ്ങളിലാണു താമസിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മടിച്ചത്‌. ഒഴിപ്പിച്ച സ്ഥലത്തു വനത്തിന്‍റെ അംശമുണ്ട്‌. സര്‍ക്കാറിന്‍റെതായ ഭൂമി കപടമായ രീതിയില്‍ കൈവശപ്പെടുത്തുകയാണു ടാറ്റ ചെയ്‌തത്‌.

അതിനുശേഷമാണ്‌ അവര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌. ദൗത്യസംഘമാണു കയ്യേറ്റം കണ്ടുപിടിച്ചത്‌. അതുകൊണ്ടാണു താന്‍ അവിടെ പോയതെന്നു മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോടു പ്രതിക്കരിക്കുന്നില്ലെന്ന് റവന്യുമന്ത്രി കെ.പി. രാജേന്ദ്രനും വനംമന്ത്രി ബിനോയ്‌ വിശ്വവും അറിയിച്ചു.അതേസമയം, ടാറ്റയുടെ കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നതു ശ്രദ്ധയില്‍പ്പെട്ട ഉടനെ അവരോട്‌ അതൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നു വനംമന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞു.

മൂന്നാറില്‍ മുഖ്യമന്ത്രി ഏറ്റെടുത്തത്‌ സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന്‌ ദൗത്യസംഘം തലവന്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. ഈ ഭൂമി സര്‍ക്കാറിന്റെ കൈവശം വന്നിരുന്നില്ല, പകരം ടാറ്റയുടെ കയ്യിലായിരുന്നു.

ഈ ഭൂമി സര്‍ക്കാരിന്റെ കൈവശത്തിലേയ്‌ക്ക്‌ കൊണ്ട്‌ വരികയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. കഴിഞ്ഞ രണ്ട്‌ ദിവസം 200 ഏക്കര്‍ ഭൂമി മൂന്നാറില്‍ ഏറ്റെടുത്തുവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ സുരേഷ്‌കുമാര്‍ ഇപ്രകാരം അറിയിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X