കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദമായ രണ്ടു കോടി സിപിഎം തിരിച്ചു നല്‍കുന്നു

  • By Staff
Google Oneindia Malayalam News

കഠ്മണ്ഡു: അമേരിക്കന്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന്‌ പുറത്താക്കാന്‍ തീരുമാനിച്ച നേപ്പാള്‍ ദേവത സജനി സാക്യയ്‌ക്ക്‌ ദേവതാസ്ഥാനം തിരികെ നല്‍കി.

അമേരിക്കയില്‍ ഒരു ഡോക്യുമെന്ററിയ്‌ക്കായി പ്രചാരണപ്രവര്‍ത്തനത്തിന്‌ പോയ സജിനി സാക്യയെന്ന കുട്ടി ദേവതയ്‌ക്കാണ്‌ വിദേശ യാത്ര നടത്തിയതിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ടത്‌. എന്നാല്‍ സജിനിയെ പുറത്താക്കേണ്ടതില്ലെന്നും പാപപരിഹാര കര്‍മ്മം( ശുദ്ധികര്‍മ്മം) നടത്തി ദേവതാ സ്ഥാനം തിരികെനല്‍കാമെന്ന്‌ പിന്നീട്‌ മതാധികാരികള്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

രണ്ടാം വയസ്സുമുതലാണ്‌ സജിനി ദേവതയായി ആരാധിയ്‌ക്കപ്പെട്ട്‌ തുടങ്ങിയത്‌. ആര്‍ത്തവകാലമാകുന്നത്‌ വരെ തിരഞ്ഞെടുത്ത പെണ്‍കുട്ടികളെ ദേവതകളായി ആരാധിയ്‌ക്കുന്ന കുമാരി സമ്പ്രദായ പ്രകാരമാണ്‌ സജിനി ദേവതായക്കപ്പെട്ടത്‌.

ശ്രീ ബുദ്ധന്റെ വംശമായ സാക്യ വംശത്തില്‍പ്പെട്ട പെണ്‍കുട്ടികളെയാണ്‌ പ്രായപൂര്‍ത്തിയെത്തുന്നത്‌ വരെ ദേവതകളായി ആരാധിയ്‌ക്കുന്നത്‌. ഇവര്‍ ചില പ്രത്യേക ചിട്ടകളോടെയാണ്‌ ജിവിയ്ക്കേണ്ടത്‌. ഇരുണ്ട മുറിയില്‍ ഒരിക്കലും കരയാതെ വേണം ഈ കുട്ടി ദേവതകള്‍ ജീവിക്കാന്‍. നേപ്പാളില്‍ ഇത്തരം അനേകം കുട്ടി ദേവതകളുണ്ട്‌. ഇവര്‍ക്ക്‌ പ്രതിമാസം ഒരു തുക വരുമാനമായി ലഭിയ്‌ക്കുകയും ചെയ്യും.

സ്ഥാനം തിരികെ നല്‍കാന്‍ തീരുമാനിച്ചശേഷം ബുധനാഴ്‌ച വന്‍ ആഘോഷത്തോടെയാണ്‌ സജിനിയെ ഭക്തര്‍ സ്വീകരിച്ചത്‌. ഇത്തരം കുട്ടി ദേവതകള്‍ രാജ്യത്തിന്‌ പുറത്തുപോയാല്‍ അവരുടെ വിശുദ്ധിനഷ്ടപ്പെടുമെന്നാണ്‌ വിശ്വാസം. എന്നാല്‍ ശുദ്ധികര്‍മ്മം നടത്തുന്നതിലൂടെ ഈ അശുദ്ധികളെല്ലാം ദേവതയെ വിട്ടകലുമെന്നും പഴയ ശക്തി തിരികെക്കിട്ടുമെന്നും വിശ്വസിക്കപ്പെടുന്നു.

ഇതിനിടെ സജിനിടെ യുഎസില്‍ കൊണ്ടുപോയ ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ ഇതിന്റെ പേരില്‍ ഒരു വിവാദവും ഉണ്ടാകരുതെന്ന്‌ ആവശ്യപ്പെടുകയും മാപ്പപേക്ഷിയ്‌ക്കുകയും ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X