കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയലേഖനം വേണ്ടെന്ന് കോഴിക്കോട് രൂപത

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളമുള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങളില്‍ കൗമാര ലൈംഗിക വിദ്യാഭ്യാസ പദ്ധതി രൂക്ഷമായ വിവാദങ്ങള്‍ക്ക്‌ വഴിവെയ്‌ക്കുമ്പോള്‍ ദില്ലിയിലെ ഒരു സ്‌കൂളില്‍ പ്രശ്‌നങ്ങളില്ലാതെ ഈ പാഠ്യപദ്ധതി മുന്നോട്ടുപോകുന്നു.

ദില്ലിയിലെ ടാഗോള്‍ ഇന്റര്‍നാഷണല്‍ സിബിഎസ്‌ഇ സ്‌കൂളിലാണ്‌ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കാതെ കൗമാര ലൈംഗികതയെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ പാഠങ്ങള്‍ നല്‍കുന്നത്‌. ആദ്യ പ്രണയം മുതല്‍ മുഖത്ത്‌ രോമം വളരുന്നത്‌ തുടങ്ങി കോണ്ടം എങ്ങനെ ഉപയോഗിക്കാം എന്നതുവരെയുള്ള കാര്യങ്ങള്‍ ഇവിടെ കുട്ടികളും അധ്യാപകരും തമ്മില്‍ പങ്കുവെയ്‌ക്കുന്നു.

യഥാര്‍ത്ഥത്തില്‍ കൗമാര വിദ്യാഭ്യാസ പദ്ധതിയെന്നു വിളിക്കേണ്ടതിനെയാണ്‌ ലൈംഗിക വിദ്യാഭ്യാസ പദ്ധതിയെന്ന്‌ വിശേഷിപ്പിച്ച്‌ വിവാദങ്ങളുണ്ടാക്കുന്നത്‌. പഠനത്തിനിടയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജാള്യതയുണ്ടാക്കിയേയ്‌ക്കാവുന്ന സ്വയംഭോഗം, സംഭോഗം, കൗമാരക്കാരിലെ ഗര്‍ഭധാരണം തുടങ്ങിയ വിഷയങ്ങളും അവയ്ക്കുവേണ്ട ചിത്രങ്ങളും വിട്ടുകള‍ഞ്ഞാണ് അധ്യാപകര്‍ ഇവിടെ ഈ പാഠ്യപദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌.

കൗമാരക്കാര്‍ക്ക്‌ ഈ പാഠ്യപദ്ധതി ഏറ്റവും ആവശ്യമാണ്‌. ഇത്തരം ഒരു പദ്ധതി സംസ്‌കാരവിരുദ്ധമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയുന്നതില്‍ കഴമ്പില്ല- എന്‍എഇബി കമ്മിറ്റിയംഗം ജീതേന്ദ്ര നഗ്‌പാല്‍ പറയുന്നു.

വിവാദങ്ങള്‍ക്കിട നല്‍കാതെ വേണം ഈ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കേണ്ടതെന്ന്‌ മനുഷ്യ വിഭവശേഷി മന്ത്രാലയം നേരത്തേ തന്നെ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ചെറിയനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ആവശ്യമില്ലാത്ത ആകാംക്ഷയ്ക്കും താല്‌പര്യത്തിനും വഴിവയ്‌ക്കാനിടയുള്ള വിഷയമായതുകൊണ്ടാണ്‌ മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്‌.

ആരെങ്കിലും ഇത്തരം വിഷയങ്ങള്‍ അമിത പ്രാധാന്യത്തോടെ ചര്‍ച്ചചെയ്‌ത്‌ വഷളാക്കുന്നുണ്ടെങ്കില്‍ അത്‌ വിട്ടുകളയുക. നല്ല രീതിയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വിവരം കുട്ടികള്‍ക്ക്‌ നല്‍കുക- സ്‌കൂള്‍ പ്രിന്‍സിപ്പലായ ലത വൈദ്യനാഥന്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X