കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
സ്വാശ്രയവിധിയും പ്രഹരം...
കേരളം കാതോര്‍ത്തിരുന്ന വിധിയായിരുന്നു സ്വാശ്രയക്കേസിലേത്. നിയമസഭ പാസാക്കിയ നിയമത്തിലെ കാതലായ എല്ലാ വകുപ്പുകളും ഹൈക്കോടതി റദ്ദാക്കി. പകുതി സീറ്റിന്റെ അനുപാതം, ഫീസ്, സംവരണം, പ്രവേശന പരീക്ഷ എന്നിവയെ സംബന്ധിച്ചെല്ലാം സര്‍ക്കാര്‍ വാദം കോടതി തളളിക്കളഞ്ഞു. കൊട്ടിഗ്ഘോഷിക്കപ്പെട്ട നിയമം കോടതിവിധിയോടെ ഫലത്തില്‍ അസാധുവായി.
ഏറെ ലക്ഷങ്ങള്‍ ചെലവിട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും അവിടെയും വിധി ഇതു തന്നെയായിരുന്നു.
ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസിനു മുകളില്‍ ഒരു രൂപ പോലും അധികം വാങ്ങരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചതോടെ ചില സ്വാശ്രയ മാനേജ് മെന്റുകളുമായുണ്ടാക്കിയെന്ന് മേനി പറഞ്ഞ കരാറിന്റെ കാര്യവും വെളളത്തിലായി. സമവായക്കരാറിലെ വ്യവസ്ഥകള്‍ നിയമപരമല്ലെന്ന് വിധി വന്നതോടെ വീണ്ടും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍.
സ്വാശ്രയ മാനേജ് മെന്റുകളുടെ പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തില്‍ സുപ്രിം കോടതിയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസമാണ് പഴി കേട്ടത്.












Click it and Unblock the Notifications