Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബുധനാഴ്ചമുതല്‍ കാറുകളില്‍ യാത്രചെയ്യുന്നവര്‍ക്ക്‌ സീറ്റ്ബെല്‍ട്ട്‌ നിര്‍ബന്ധമാക്കി. ഡ്രൈവര്‍ക്കും മുന്‍ സീറ്റിലെ യാത്രക്കാരും നിര്‍ബ്ബന്ധമായും സീറ്റ്ബെല്‍ട്ട്‌ ധരിച്ചിരിക്കണമെന്നാണ് നിര്‍ദ്ദേശം.

വാഹനാപകടങ്ങളില്‍പ്പെട്ട്‌ പരിക്കേല്‍ക്കുന്നത്‌ ഒഴിവാക്കാന്‍ ഒരുപരിധിവരെ സീറ്റ്ബെല്‍ട്ട്‌ ധരിച്ചാല്‍ സാധിക്കുമെന്ന കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഈ നടപടി സ്വീകരിക്കുന്നത്‌.

നാലുചക്ര വാഹനങ്ങളില്‍ (ലൈറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍) ബെല്‍ട്ട്‌ നിര്‍ബന്ധമാക്കാനാണ്‌ കര്‍ശനനിര്‍ദേശം നല്‍കിയതെന്ന്‌ ഗതാഗതമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ അറിയിച്ചു.

കാര്‍, ഓമ്‌നിവാന്‍, എസ്‌യുവി തുടങ്ങിയ എട്ട്‌സീറ്റ്‌ വാഹനങ്ങളില്‍ ആദ്യം നിയമം നടപ്പാക്കും. മുഴുവന്‍ യാത്രക്കാരും ബെല്‍ട്ടിടണം. എന്നാല്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റ്‌ യാത്രക്കാര്‍ക്കുമാണ്‌ ബെല്‍ട്ട്‌ ധരിക്കാന്‍ ആദ്യഘട്ടം ഊന്നല്‍ നല്‍കുക.

അതേസമയം 2003 മുതല്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ക്ക്‌ മാത്രമാണോ അതോ പഴയ വാഹനങ്ങള്‍ക്കും ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ആയിട്ടില്ല. നിയമമെന്ന നിലയില്‍ ഇത്‌ നടപ്പാക്കാനുള്ള ബാധ്യത ആഭ്യന്തര മന്ത്രാലയത്തിനാണെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ്‌ പറയുന്നു.

നിയമം ലംഘിക്കുന്നവരെ ആദ്യ ദിനങ്ങളില്‍ പൊലീസ്‌ താക്കീത്‌ നല്‍കി വിട്ടയയ്ക്കും. ആവശ്യമായ ബോധവല്‍ക്കരണം നടത്തിയ ശേഷം മാത്രം പിഴ ഈടാക്കിയില്‍ മതിയെന്നാണു പൊലീസുകാര്‍ക്കുള്ള നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+