കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ദില്ലി: ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ ഒരു രോഗിയുടെ വയറ്റില്‍ ടവ്വല്‍ വെച്ചുമറന്നു.

ഗുര്‍ചരണ്‍ കൗര്‍ എന്ന അറുപത്തിയഞ്ചുകാരിയുടെ വയറിനകത്താണ്‌ ശസ്‌ത്രക്ര ഡോക്ടര്‍മാര്‍ ടവ്വല്‍ വെച്ച്‌ മറന്നത്‌. ഗാള്‍ ബ്ലാഡര്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വീട്ടിലെത്തി രണ്ടുദിവസത്തിന്‌ ശേഷം അസഹനീയമായ വയറു വേദനയും രക്തസ്രാവവും ഉണ്ടായതിനെത്തുടര്‍ന്നാണ്‌ ഗുര്‍ചരണിനെ വീട്ടുകാര്‍ വീണ്ടും ആശുപത്രിയിലെത്തിച്ചത്‌.

പരിശോധനയില്‍ കാര്യമെന്തെന്ന്‌ മനസ്സിലാകാതെ ഡോക്ടര്‍മാര്‍ കൗറിനെ അള്‍ട്രാ സൗണ്ട്‌ ടെസ്‌റ്റിന്‌ വിധേയയാക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്‌തു. എങ്കിലും കൗറിന്റെ വേദനയ്‌ക്ക്‌ ശമനമായില്ല.

തുടര്‍ന്ന്‌ കൗറിനെ ദില്ലിയിലെ തിലക്‌ നഗര്‍ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. ഇവിടെവെച്ചു നടത്തിയ സിടി സ്‌കാനിലാണ്‌ കൗറിന്റെ വയറിനകത്തൊരു ടവ്വല്‍ കിടക്കുന്ന കാര്യം കണ്ടെത്തിയത്‌. ഉടനെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൗറിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കുകയും ടവ്വല്‍ എടുത്തുമാറ്റുകയും ചെയ്‌തു.

ഇപ്പോള്‍ കൗര്‍ സുഖം പ്രാപിച്ചുവരുകയാണെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. എന്തായാലും രാജ്യത്തെ പരമോന്നത മെഡിക്കല്‍ സ്ഥാപനത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ്‌ ഇവര്‍.

ഡോക്ടര്‍മാരുടെ കര്‍മ്മം ദൈവത്തിന്റേതിന്‌ തുല്യമാണെന്നും എന്നാല്‍ എഐഐഎംഎസിലെ ഡോക്ടര്‍മാര്‍ കൗറിനോട്‌ കാണിച്ചത്‌ പൈശാചികതയാണെന്നുമാ വീട്ടുകാര്‍ ആരോപിക്കുന്നത്‌.സംഭവത്തെക്കുറിച്ച്‌ എഐഐഎംഎസ്‌ അധികൃതര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X