സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ദില്ലി: അക്രമികള്‍ മുറിച്ചുമാറ്റിയ ഇരുപത്തിനാലുകാരന്റെ ലിംഗം പതിനഞ്ചുമണിക്കൂറുകള്‍ക്ക് ശേഷം വിജയകമായി തുന്നിച്ചേര്‍ത്തു.
ഭോപ്പാലിലാണ് ഇരുപത്തിനാലുകാരനായ യുവാവിനെ അക്രമികള്‍ വീട്ടില്‍നിന്നും വലിച്ചിറക്കി ജനനേന്ദ്രിയം നീക്കം ചെയ്‌തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച യുവാവിനെ ഡോക്ടര്‍മാര്‍ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി നീക്കം ചെയ്‌ത ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കുകയായിരുന്നു.
ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്‌ധരാണ് ശസ്‌ത്രക്രിയ ചെയ്‌ത് അവയവം പൂര്‍വ്വാവസ്ഥയിലാക്കിയത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണത്രേ. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് ഗുണ്ടകള്‍ യുവാവിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി ആക്രമിച്ചത്. .സംഭവം നടന്നയുടനെ യുവാവിനെ ആദ്യം കൊണ്ടുപോയത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്കാണ്. മുറിച്ചുമാറ്റിയ ലിംഗം ഇവിടെ നിന്നും പ്രത്യേക ഐസ് ബാഗിലിട്ടാണ് ഗംഗാറാം ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയത്. ഒപ്പം രക്തസ്രാവം നിയന്ത്രിയ്‌ക്കാനായി യുവാവിന് പ്രഥമശുശ്രൂഷയും നല്‍കി.
ഇത്തരത്തില്‍ ശരീരത്തില്‍ നിന്നും ലിംഗം മുറിച്ചുമാറ്റപ്പെട്ട് എട്ടു മണിക്കൂറിനുള്ളിലാണെങ്കില്‍ മാത്രമേ അത് വിജയകരമായി തുന്നിച്ചേര്‍ക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ യുവാവിനെ സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷമാണ് ഗംഗാറാം ആശുപത്രിയില്‍ എത്തിച്ചത്.
ശസ്‌ത്രക്രിയ പൂര്‍ത്തിയാകാന്‍ ആറുമണിക്കൂറോളം വേണ്ടിവന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളില്‍ത്തന്നെ അവയവത്തിലേയ്‌ക്കുള്ള രക്തപ്രവാഹം സാധാരണഗതിയിലായതുകൊണ്ടാണ് ശസ്‌ത്രക്രിയ വിജയകരമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പൂര്‍ണ്ണമായും ഭേദിച്ചുകളഞ്ഞ ലിംഗം വിജയകരമായി തുന്നിച്ചേര്‍ക്കുന്ന ശസ്‌ത്രക്രിയ ദില്ലിയില്‍ നടക്കുന്നത് ഇത് രണ്ടാംതവണയാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനുമുമ്പ് 2006ല്‍ യുപിയില്‍ നിന്നും ലിംഗം മുറിച്ചുമാറ്റിയനിലയില്‍ എത്തിയ ഒരാള്‍ക്കാണ് ഈ ശസ്‌ത്രക്രിയ നടത്തിയത്.
ഒരു മില്ലീമീറ്ററിലും ചെറിയ രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കുകയെന്നതാണ് ഇത്തരം ശസ്‌ത്രക്രിയയില്‍ ഏറ്റവും വിഷമകരമായ കാര്യം. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ചെയ്യുന്ന ഈ ശസ്‌ത്രക്രിയയെ മൈക്രോ-വാസ്‌കുലര്‍ ശസ്‌ത്രക്രിയ എന്നാണ് പറയുന്നത്.












Click it and Unblock the Notifications